ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കപ്പലണ്ടി വിറ്റ് പഠിക്കുന്ന വിനീഷയുടെ കഥ അറിഞ്ഞു; സഹായവുമായി കളക്ടര്‍ ബ്രോ, കയ്യടി

Google Oneindia Malayalam News

ആലപ്പുഴ : പഠനത്തിന് വേണ്ടിയും വീട്ടുകാരെ സഹായിക്കുന്നതിന് വേണ്ടിയും സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന വിനീഷയുടെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഠനത്തിന് വേണ്ടി സ്വന്തമായി അധ്വാനിക്കുന്ന വിനീഷയെ തേടി അഭിനന്ദനപ്രവാഹമായിരുന്നു എത്തിയത് . ഇപ്പോഴിതാ വിനീഷയ്ക്ക് കൈത്താങ്ങുമായി ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ രംഗത്തെത്തിയിരിക്കുകയാണ്. വിനീഷയുടെ പ്ലസ് ടു പഠനത്തിന് ആവശ്യമായ തുക കൈമാറിയെന്ന് കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു .

1

വാര്‍ത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് വിനീഷയെ കുറിച്ച് അറിയുന്നത്. ഞാന്‍ ക്ഷണിച്ചത് പ്രകാരം ഈ മോള്‍ അമ്മയോടൊപ്പം എന്റെ ഔദ്യോഗിക വസതിയില്‍ വന്നിരുന്നു. മോള്‍ക്ക് പ്ലസ് ടു പഠിക്കാനാവശ്യമായ തുക ഞാന്‍ കൈമാറിയിട്ടുണ്ട്. പഠനത്തോടൊപ്പം കുടുംബത്തെകൂടി നോക്കാനുള്ള ഈ മോളുടെ മനസിനെ ഞാന്‍ അഭിനന്ദിക്കുന്നെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കളക്ടറുടെ വാക്കുകളിലേക്ക്...

2

ഇതൊക്കെ ഒരു മഴയാണോ'; റോഡിലെ വെള്ളക്കെട്ടില്‍ നീരാടി യുവാവ്, കാരണം ഇതാണ്ഇതൊക്കെ ഒരു മഴയാണോ'; റോഡിലെ വെള്ളക്കെട്ടില്‍ നീരാടി യുവാവ്, കാരണം ഇതാണ്

ഭാവിയിലെ ഒരു താരത്തിനെ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്താം. പ്ലസ് ടു വിദ്യാര്‍ഥിനി വിനീഷ വിദ്യാധരനാണ് ആ താരം. പ്ലസ് ടു പഠനത്തിനൊപ്പം കുടുംബത്തെ കൂടി മുന്നോട്ട് കൊണ്ടുപോകാനായി വൈകുന്നേരങ്ങളില്‍ ഈ മോള്‍ കപ്പലണ്ടി കച്ചവടം നടത്തിയാണ് പണം കണ്ടെത്തുന്നത്.

3

കഴിഞ്ഞ ദിവസം വാര്‍ത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ഈ മോളെക്കുറിച്ച് ഞാന്‍ അറിയുന്നത്.
ഞാന്‍ ക്ഷണിച്ചത് പ്രകാരം ഈ മോള്‍ അമ്മയോടൊപ്പം എന്റെ ഔദ്യോഗിക വസതിയില്‍ വന്നിരുന്നു. മോള്‍ക്ക് പ്ലസ് ടു പഠിക്കാനാവശ്യമായ തുക ഞാന്‍ കൈമാറിയിട്ടുണ്ട്. പഠനത്തോടൊപ്പം കുടുംബത്തെകൂടി നോക്കാനുള്ള ഈ മോളുടെ മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു.

4

ഭാഗ്യം തെളിയും ഉറപ്പ്; സാമ്പത്തികമായി ഉയര്‍ച്ച; ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച സമയം അടുത്തെത്തിഭാഗ്യം തെളിയും ഉറപ്പ്; സാമ്പത്തികമായി ഉയര്‍ച്ച; ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച സമയം അടുത്തെത്തി

ഈ മോളുടെ കഥ വായിച്ചപ്പോള്‍ എന്റെ ചെറുപ്പകാലം തന്നെയാണ് ഓര്‍മ വന്നത്. പഠനത്തോടൊപ്പം കുടുംബത്തിന് വേണ്ടിയും ഒരുപാട് കഷ്ടപ്പെടുന്ന ഈ മോള്‍ പഠിച്ച് ഭാവിയില്‍ സമൂഹത്തിനും വീടിനും ഉപകാരപ്പെടുന്ന ഒരു സ്ഥാനത് എത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. മോള്‍ക് എല്ലാവിധ ആശംസകളും. ഒരുപാട് സ്‌നേഹത്തോടെ..- കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

5

ഹിമാചൽ തിരഞ്ഞെടുപ്പ്; മാണ്ഡിയിലെ ബിജെപി കോട്ട പിടിക്കാൻ കോൺഗ്രസ്; സിപിഎമ്മിന്റെ പിന്തുണ?ഹിമാചൽ തിരഞ്ഞെടുപ്പ്; മാണ്ഡിയിലെ ബിജെപി കോട്ട പിടിക്കാൻ കോൺഗ്രസ്; സിപിഎമ്മിന്റെ പിന്തുണ?

അതേസമയം, കളക്ടര്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കമന്റ് ഇങ്ങനെയാണ്. എന്തൊരു കരുതലുള്ള മനുഷ്യന്‍.. എന്ത് വിഷമം ഉണ്ടാക്കുന്ന കാര്യവും ഇദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടാല്‍ പിന്നെ ആ വിഷമം അവിടെ സന്തോഷം ആയി മാറുകയാണ്... ചില ആളുകള്‍ വരുമ്പോള്‍ ചരിത്രം വഴി മാറും എന്ന് പറയുന്നത് ഇദ്ദേഹത്തെ കുറിച്ച് ആയിരിക്കും അല്ലേ,..ചങ്ക് കളക്ടര്‍.

6

ഓരോ ദിവസം കഴിയുന്തോറും കലക്ടര്‍ സര്‍ ജനമനസ്സുകളിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ് ഓരോ നിമിഷവും കളക്ടര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്,പഠിക്കുന്നുണ്ട് അതിന് ഉദാഹരണം ആണ് ഇതെല്ലാം ഒരുപാട് കാലം ആലപ്പുഴയുടെ കലക്ടര്‍ നിങ്ങള്‍ ആയിരിക്കണം എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു- സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചു.

English summary
Krishna Teja IAS handed over money to Vineesha, who is selling nuts, for her studies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X