ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട് ചോരുന്നു, നിർമ്മിതി കോളനിയിലെ ദുരിതത്തിന് പരിഹാരം വേണം, മുഖ്യമന്ത്രിക്ക് നിവേദനം നൽകി എംപി

Google Oneindia Malayalam News

ആലപ്പുഴ: മഴ പെയ്തതിന് പിന്നാലെ വീടുകൾ ചോർന്നൊലിക്കുന്ന നിർമ്മിതി കോളനിയിലെ കുടുംബങ്ങൾക്ക് വേണ്ടി ഇടപെട്ട് ആലപ്പുഴ എംപി എഎം ആരിഫ്. ലൈഫ് മിഷൻ പദ്ധതിയിൽ ഈ കോളനി നിവാസികളെ കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് എഎം ആരിഫ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തുടർന്ന് ലൈഫ് മിഷൻ സിഇഒ നിർമ്മിതി കോളനി സന്ദർശിക്കുമെന്ന് ആരിഫ് എംപി അറിയിച്ചു.

'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?

എഎം ആരിഫിന്റെ കുറിപ്പ്: '' നിർമ്മിതി കോളനിയുടെ ദുരിതത്തിന് പരിഹാരം കാണുവാൻ വേണ്ടി മുഖ്യമന്ത്രിക്കും തദ്ദേശമന്ത്രിക്കും നിവേദനം നൽകി. ലൈഫ്മിഷൻ അധികൃതർ കോളനി സന്ദർശിക്കും. ആർത്തലച്ചു പെയ്യുന്ന പേമാരിയിൽ ഏതുനിമിഷവും നിലംപൊത്താവുന്ന ചോർന്ന് ഒലിക്കുന്ന വീടുകളിൽ ഭീതിയോടെ കഴിയുന്ന ക്ലാപ്പനയിലെ നിർമ്മിതി കോളനിയിലെ നിവാസികൾക്ക് വേണ്ടി ഇടപെടൽ നടത്തി. കോളനി നിവാസികളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെയും തദ്ദേശമന്ത്രി എംവി ഗോവിന്ദൻ മാസ്റ്ററേയും നേരിൽ കണ്ട് നിവേദനം നൽകി.

ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

55

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ലൈഫ്മിഷൻ സിഇഒ അടുത്ത ദിവസങ്ങളിൽ കോളനി സന്ദർശിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയുൾപ്പടെ അടർന്നു വീഴുകയും ചോർന്നൊലിക്കുകയും ചെയ്യുന്ന മുറികളിലാണ് 33 ഓളം വീടുകളിലെ താമസക്കാർ കഴിയുന്നത്. കഴിഞ്ഞ ദിവസം ഞാൻ കോളനി സന്ദർശിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർന്ന് പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്നാണ് ഇന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് പ്രശ്നം അവതരിപ്പിച്ചു.

'ഇതുവരെ നേരം വെളുത്തില്ലേ'? 'പ്രിയങ്ക ഗാന്ധിയുടേത് പ്രഹസനം', പത്മജ വേണുഗോപാലിന് പൊങ്കാല'ഇതുവരെ നേരം വെളുത്തില്ലേ'? 'പ്രിയങ്ക ഗാന്ധിയുടേത് പ്രഹസനം', പത്മജ വേണുഗോപാലിന് പൊങ്കാല

1984 ൽ കൊല്ലം ജില്ലാ കളക്ടർ സംഘടിപ്പിച്ച "ഫയലിൽനിന്നും വയലിലേക്ക്" എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിൽ, വിവാഹിതരായ നിർധനരായ ദമ്പതികൾക്കുള്ള പുനരധിവാസപദ്ധതിയുടെ ഭാഗമായാണ് ആയിരംതെങ്ങിനു സമീപം നിർമ്മിതി കേന്ദ്രത്തെ കൊണ്ട് ചെലവ് കുറഞ്ഞ നിർമ്മാണരീതി അവലംബിച്ച് കോളനി നിർമ്മിച്ചത്. ക്ലാപ്പന ഒന്നാം വർഡിൽ 41 വീടുകൾ ഉൾക്കൊള്ളുന്നതാണ് നിർമ്മിതി കോളനി. ഇതിൽ 33 ഓളം വീടുകൾ കാലപ്പഴക്കത്താൽ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടങ്ങളുടെ സ്ലാബുകളിൽ നിന്നും ബീമുകളിൽ നിന്നും കോൺക്രീറ്റ് അടർന്ന് വീണ് വീടുകളിലെ താമസക്കാർക്ക് പരിക്കേൽക്കുന്നതുൾപ്പടെ നിത്യസംഭവമായിരുന്നു.

ഈ സാഹചര്യത്തിൽ കോളനി നിവാസികൾക്കായി ലൈഫ്മിഷൻ പദ്ധതിയിൽ വീട് നൽകാൻ ആലോചന നടന്നിരുന്നു. എന്നാൽ ലൈഫ് മിഷൻ ഗുണഭോക്കാക്കളെ കണ്ടെത്തുന്നതിന് നിഷ്കർഷിച്ചിരുന്ന അർഹതാ മാനദണ്ഡങ്ങളിൽ ഇവിടുത്തെ കെട്ടിടങ്ങളുടെ നിർമിമ്മിതി ഘടന കാരണം ഇവർ പട്ടികയിൽ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടില്ല. എന്നാൽ പതിനഞ്ച് വർഷത്തിന് മുകളിലായി നിർമ്മിതി കോളനിയിലെ വീടുകൾ വാസയോഗ്യമല്ലാതായിരിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.

Recommended Video

cmsvideo
Heavy rain alert in Malappuram

നിലവിൽ നിർമ്മിതി കോളനികളുടെ വീടുകൾ എല്ലാം തന്നെ ജീർണ്ണിച്ച കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയതും വാസയോഗ്യമല്ലാത്തതുമായ സ്വാതായിലാണ്. കോളനി നിവാസികൾ വീടാനായി ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഇതിനായി കേരളാ ഗവൺമെൻ്റിൽ നിന്നും അനുമതിയോടെ മാത്രമേ നിർമ്മിതി കോളനി അന്തേവാസികളെ ലൈഫ് പദ്ധതിയിലേക്ക് പരിഗണിക്കാൻ കഴിയുകയുള്ളു.ഈ സാഹചര്യത്തിൽ നിർമ്മിതി കോളനിയുടെ പുനരധിവാസ പ്രവർത്തനത്തിനുള്ള ഇടപെടൽ വേഗത്തിലാക്കാൻ അനുഭാവപൂർവ്വമായ നടപടി ഉണ്ടാകണമെന്നാണ് നിവേദനത്തിലൂടെ ആവിശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇപ്പോൾ തുടർ നടപടികൾ ഉണ്ടായിരിക്കുന്നത്.

English summary
Life Mission CEO to visit Nirmithy Colony after AM Ariff MP's intervention for new homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X