മലയാളി കന്യാസ്ത്രീ ജലന്തർ രൂപയിലെ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം; കളക്ടർക്ക് പരാതി
ആലപ്പുഴ: പഞ്ചാബിലെ ജലന്തർ രൂപതാ പരിധിയിലെ കോൺവെൻ്റിൽ കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശിയായ മലയാളി കന്യാസ്ത്രീയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി (31)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഡിസംബർ 29 നും മകൾ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും ജോൺ ഔസേഫ് പറയുന്നു. ഇത്രയും പെട്ടെന്ന് മരണം സംഭവിച്ചതിൽ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിക്കുന്നു. വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജോൺ ആലപ്പുഴ കളക്ടർക്ക് പരാതി നൽകി.
ജലന്ധര്‍ രൂപതയില്‍പെട്ട സാദിഖ് ഔവ്വര്‍ ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരിമേഴ്സി താമസിച്ചിരുന്നത്. നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ആത്മഹത്യ ചെയ്തത്.നവംബർ 29 ന് രാത്രിയും മകള്‍ സന്തോഷത്തോടെ വീട്ടിലേക്കു വിളിച്ചിരുന്നതായും മേരി മേഴ്സിയുടെ അച്ഛൻ പറയുന്നു. ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നതായും കളക്ടർക്ക് നൽകിയ പരാതിയില്‍ പറയുന്നുണ്ട്.
ഇത്രയും പെട്ടെന്ന് രണ്ട് ദിവസം കൊണ്ട് എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു. മരണ സാഹചര്യങ്ങളെ കുറിച്ച് കോണ്‍വെന്റില്‍ നിന്നും വിവരങ്ങള്‍ പറഞ്ഞിട്ടില്ലെന്നും മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും സംശയമുണ്ടെന്നും കുടുംബം പറയുന്നു.
വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. മകൾ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍, മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളില്‍ സംശയമുണ്ടെന്നും ആവർത്തിക്കുകയാണ് കുടുംബം.
അതിനിടെ, റീ പോസ്റ്റുമോർട്ടം നടത്തി യഥാർഥ മരണകാരണം പുറത്തു കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുകയാണ്.തങ്ങൾക്ക് നീതി ലഭിക്കണമെന്നും സംഭവത്തിൽ ആരുടെയെങ്കിലും ഇപ്പെടലുകൾ നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അടക്കം വിശദമായി അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
മേരി മേഴ്സിയുടെ സഹോദരൻ മാർട്ടിൻ. അമ്മ:കർമ്മിലി. ജലന്ധർ രൂപതയിലെ കോൺവെൻ്റിൽ ആത്മഹത്യ ചെയ്ത മേരിയുടെ മൃതദ്ദേഹം ഇന്ന് ചേർത്തലയിൽ എത്തിക്കും. സംസ്കാരചടങ്ങുകൾ പിന്നീട് നടക്കും.
സാരിയ്ക്കൊപ്പം പാന്റ്, പിന്നെ കട്ടകലിപ്പ് ലുക്കും.. പുതിയ ലുക്കിൽ ചൈതന്യ പ്രകാശ്