ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നോക്കുകൂലി പിറവിയെടുത്ത ആലപ്പുഴയില്‍ മറ്റൊരു പേര്;നോക്കുകൂലി വേണ്ട പകരം ചായ പൈസ മതി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: തൊഴിലാഴി വര്‍ഗ സമരങ്ങള്‍ നടന്ന ആലപ്പുഴയില്‍ കളങ്കമായി നോക്കുകൂലി ഇന്നും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുകയാണ്. സംസ്ഥാനത്തുതന്നെ നോക്കുകൂലി സമ്പ്രദായവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ച ജില്ലയാണ് ആലപ്പുഴ. സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ വീട് പണിക്ക് പോലും നോക്കുകൂലി വാങ്ങി എന്ന പരാതി ഉയര്‍ന്നിട്ടുള്ള നാടുകൂടിയാണ് ആലപ്പുഴ. എന്നാല്‍ തൊഴിലാളി സംഘടനാ ഭാരവാഹികളും തൊഴില്‍ നിയമപാലകരും ഒരുമിച്ച് ഇടപെട്ട് നോക്കുകൂലി അവസാനിപ്പിച്ചു എന്ന് പറയുമ്പോള്‍ മറ്റൊരു പേരില്‍ ഇന്നും സജീവമായി തന്നെ ആ സമ്പ്രദായം ജില്ലയിലെ തൊഴില്‍ വ്യാപാര മേഖലകളില്‍ നില്‍ക്കുന്നുണ്ട്.

<strong>കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടം, കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിച്ചു, 5 മരണം!</strong>കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടം, കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിച്ചു, 5 മരണം!

ചായ കാശ് എന്ന ഓമനപ്പേരിലാണ് നോക്കുകൂലി ഇപ്പോള്‍ അറിയപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പഴം പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളുമായി ആലപ്പുഴയിലേക്ക് ദിനംപ്രതി നൂറുകണക്കിന് ലോറികളാണ് ലോഡുമായി എത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന ലോറി െ്രെഡവര്‍മാരില്‍ നിന്നും ലോഡ് ഒന്നിന് 1100 രൂപ മുതലാണ് ചായ കാശായി ഈടാക്കുന്നത്. പല അംഗീകൃത തൊഴിലാളി സംഘടനാ ഭാരവാഹികളുടെ മൗനാനുവാദത്തോടെയാണ് ഈ സമ്പ്രദായം ഇന്നും ജില്ലയില്‍ നിലനില്‍ക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണപ്രതിപക്ഷ മുന്നണികളുടെ തൊഴിലാളി സംഘടനകള്‍ എന്ന വ്യത്യാസമില്ലാതെയാണ് ഈ പകല്‍ കൊള്ള.

head-load-workers3

കേരളത്തില്‍ നോക്കുകൂലി സമ്പ്രദായമുള്ള ഏക നഗരം ആലപ്പുഴ ആയിരുന്നു എന്നാല്‍ സര്‍ക്കാരിനെയും വ്യാപാരികളുടെയും പ്രതിഷേധ തുടര്‍ന്ന് അത് കാലക്രമേണ ഇല്ലാതെയായി. തൊഴില്‍ ചെയ്തതിന് അര്‍ഹമായി ലഭിക്കുന്ന കൂലി വാങ്ങുന്നതിന് പുറമേയാണ് ഈ ക്രൂരത. ഇത് യാതൊരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല എന്നാണ് വ്യാപാരികളുടെ നിലപാട്. എന്നാല്‍ ഇത്തരത്തില്‍ വാങ്ങുന്ന ചായ പൈസ മൂലം ദുരിതമനുഭവിക്കുന്നത് ഉപഭോക്താക്കളാണ് എന്നതാണ് സത്യം. വ്യാപാരികളില്‍നിന്ന് തൊഴിലാളികള്‍ പിഴിഞ്ഞെടുക്കുന്ന ചായ പൈസ മുതലാക്കാന്‍ ഉല്‍പന്നങ്ങളില്‍ അധിക വില ഇടേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍. ഇത് ക്രമേണ വിലക്കയറ്റത്തിലും ഒരു കാരണമായാണ് കണ്ടെത്തിയിട്ടുള്ളത്‌

English summary
News about Nokku coolie and goods moving
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X