ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഎം സുധീരനെ കെട്ടുകെട്ടിക്കാന്‍ വിഎസ് സുധീരന്‍. ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രശസ്തനായ അപരൻ

  • By Desk
Google Oneindia Malayalam News

ആലപ്പു‍ഴ: മുഹമ്മ പുത്തനങ്ങാടിയിലെ ഒരു കയർ കമ്പനിയിലെ സിഐടിയു തൊ‍ഴിലാളിയായ വിഎസ്സുധീരൻ 2004 തോല്‍പ്പിച്ചത് ആലപ്പു‍ഴയില്‍ അന്ന് അജയ്യനായി വാണിരുന്ന സിഎം സുധീരനെയാണ്. ആലപ്പുഴയിൽ 4 തവണ എംപിയായ വിഎം സുധീരനെതിരെ അപരനായി വി എസ് സുധീരന്‍ എന്ന തുറുപ്പ് ചീട്ടിറിക്കിയായിരുന്നു സിപിഎം 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

വിഎം സുധീരനു പകരം ഇടതു സ്വതന്ത്രനായിരുന്ന പൊതുസ്വീകര്യതയോ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത കെഎസ് മനോജിനെ അന്ന് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിഎം സുധീരനെതിരെ വിജയിപ്പിച്ചെടുത്തത് ഞെട്ടലോടെയാണ് രാഷ്ട്രീയ കേരളം നോക്കി കണ്ടത്. അതു കൊണ്ട് തന്നെ ആലപ്പു‍ഴക്കാര്‍ക്കും വി.എം.സുധീരനും ഒരിക്കലും മറക്കാനാകാത്ത നാമമാണ് വിഎസ്സുധീരൻ. ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രശസ്തനായ അപരൻ.

vssudheeran

മുഹമ്മ കല്ലാപ്പുറം വിരുത്തുകണ്ടത്തിൽ ശ്രീധരൻ മകൻ സുധീരൻ അടിയുറച്ച സിപിഎം പ്രവര്‍ത്തകനാണ്. അച്ഛന്‍ ശ്രീധരന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനും എന്നാല്‍ വിഎംസുധീരന്റെ തോല്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശൾ നല്‍കിയത് പാര്‍ട്ടിയാണെന്നു മാത്രം വി എസ് സുധീരന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. വി എസ് സുധീരന്‍റെ ആ വലിയ പരാജയത്തിന് പിന്നിലെ കരുക്കള്‍ നീക്കിയത് ആരാണെന്നും വിഎസ്സുധീരൻ പറയുന്നില്ല.

ഒരു രൂപ പോലും മുടക്കിയുള്ള പ്രചാരണവും വി എസ് സുധീരനു വേണ്ടി അന്ന് നടത്തിയിട്ടില്ല. അത് പോളിങ് ബൂത്തില്‍ മാത്രം പൊട്ടേണ്ട ഒരു പരീക്ഷണ ബോംബായിരുന്നു എന്നതായിരുന്നു വാസ്തവം. സ്വന്തം ചിഹ്നത്തില്‍ പോലും വോട്ടു ചെയ്യാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥി കൂടെയായിരുന്നു വി എസ് സുധീരന്‍. ഫലം വന്നപ്പോൾ അപരനായ വി എസ് സുധീരന്‍ പിടിച്ചത് 8282 വോട്ടുകളാണ്. കോൺഗ്രസ് സ്ഥാനാർഥി വി.എം.സുധീരൻ തോറ്റത് 1009 വോട്ടിനും.

അന്ന് പോളിങ് ബൂത്തില്‍ നിന്നിറങ്ങിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പോലും വോട്ട് ചെയ്തത് ഏത് സുധീരനാണെന്ന കണ്‍ഫ്യൂഷനിലായിരുന്നു എന്ന് ഇന്നും നാട്ടില്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പറയുന്ന ഒരു കുഞ്ഞു വര്‍ത്തമാനമാണ്.

English summary
news about vm sudheeran and his duplicate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X