ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ്, രോഗബാധിതന്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ ഭര്‍ത്താവ്

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 24 പേരില്‍ ഒരാള്‍ ആലപ്പുഴ സ്വദേശി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗര്‍ഭിണിയുടെ ഭര്‍ത്താവിനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മെയ് 9ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്‌സിയില്‍ വീട്ടിലെത്തി ഹൗസ് ക്വാറന്റൈനില്‍ ആയിരുന്നു. പരിശോധഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ആലപ്പുഴ ജില്ലക്കാരുടെ ആകെ എണ്ണം ആറായി. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

alapuzha

അതേസമയം, ജില്ലയില്‍ വിദേശത്തു നിന്നും വന്ന 18 പേരെയാണ് ഇന്ന് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചത്. റിയാദില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍, ദമാമില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അഞ്ച് പേര്‍, ക്വാലാലംപൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മൂന്ന് പേര്‍ എന്നിവരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ആകെ ജില്ലക്കാരായ 11 പേരെയാണ് ഇന്ന് അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചത്. ലണ്ടനില്‍ നിന്നും ഇന്ന് രാവിലെ 6.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലക്കാരായ ഏഴ് പേരെ ചേര്‍ത്തല താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണുള്ളത്. 12.30 ഓടെയാണിവര്‍ കോവിഡ് കെയര്‍ സെന്ററില്‍ എത്തിയത്.

കോവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ ജാഗ്രതയോടെ എല്ലാവരും പെരുമാറണമെന്ന് ജില്ല കളക്ടര്‍ എം അഞ്ജന പറഞ്ഞു. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും നിര്‍ബന്ധമാണ്. സാധനങ്ങള്‍ വാങ്ങുവാന്‍ കടകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ് എന്ന് കലക്ടര്‍ അറിയിച്ചു. ചെറിയ ഒരു ജാഗ്രത ഇല്ലായ്മ പോലും കോവിഡ് വ്യാപനത്തിന് വഴി തെളിക്കാം. അതുകൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Recommended Video

cmsvideo
Jason Hickel Praises Kerala Model | Oneindia Malayalam

അതേസമയം, സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, ഖത്തര്‍-1, കുവൈറ്റ്-2, സൗദി അറേബ്യ-1) 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-8, തമിഴ്നാട്-3) വന്നതാണ്. കണ്ണൂരിലുള്ള ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

English summary
One Person Came From Kuwait Confirmed Covid in Alapuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X