ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അച്ഛനു പിന്നാലെ അമ്മയും മരിച്ചു: തനിച്ചായ നാല് കുട്ടികള്‍ക്ക് വീടൊരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

കലവൂര്‍: അച്ഛനു പിന്നാലെ അമ്മക്കിളിയും യാത്രയായി; ചിറകുമുളക്കാത്ത നാല് പൈതങ്ങള്‍ നാല് മാസമായി പ്ലാസ്റ്റിക്ക് ഷീറ്റ് മറച്ചു കെട്ടിയ കൂട്ടില്‍ തനിച്ചായിരുന്നു. അനാഥരായ ഇവര്‍ക്ക് വീടൊരുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് മണ്ണഞ്ചേരി പഞ്ചായത്തും ലയണ്‍സ് ക്ലബും. മണ്ണഞ്ചേരി പഞ്ചായത്ത് 20ാം വാര്‍ഡ് കുന്നപ്പള്ളി കോയിക്കല്‍ വെളിയില്‍ പരേതരായ അനില്‍കുമാര്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ക്കാണു കൊച്ചിന്‍ െ്രെപഡ് ലയണ്‍സ് ക്ലബ് വീടു നിര്‍മിച്ചു നല്‍കുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട സഹോദരിമാരായ അഞ്ജലി, അഞ്ജിത, ആറാം ക്ലാസുകാരന്‍ ആദിത്യന്‍, രണ്ടാം ക്ലാസുകാരി ആദിത്യ എന്നിവര്‍ക്കാണു വീടെന്ന സ്വപ്നം പൂവണിയുന്നത്.

കൂലിപ്പണിക്കാരനായിരുന്ന അച്ഛന്‍ നാലു വര്‍ഷം മുന്‍പു പനി ബാധിച്ചാണു മരിച്ചത്. തൊഴിലുറപ്പു ജോലി ചെയ്ത് മക്കളെ പോറ്റിയിരുന്ന അമ്മ കഴിഞ്ഞ ഓഗസ്റ്റില്‍ അപകടത്തിലും മരിച്ചു. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ഇവര്‍ പ്രദേശവാസികള്‍ നിര്‍മിച്ചു നല്‍കിയ താല്‍ക്കാലിക ഷെഡിലാണ് താമസിക്കുന്നത്.

lionsclub-1544695

കുട്ടികള്‍ തനിച്ചായതോടെ ഇവരെ സഹായിക്കുവാന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് ചെയര്‍മാനായും വാര്‍ഡ് അംഗം കെ.വി.മേഘനാഥന്‍ കണ്‍വീനറുമായി സഹായ സമിതി രൂപീകരിച്ചിരുന്നു. തുടര്‍ന്നു ബന്ധുക്കള്‍ ഇവര്‍ക്ക് 7 സെന്റ് സ്ഥലം വിട്ടുനല്‍കി. വീടിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷും ലയണ്‍സ് ക്ലബ്ബ് ജില്ലാ പ്രൊജക്ട് സെക്രട്ടറി പി.പ്രതാപചന്ദ്രനും പഞ്ചായത്ത് അംഗം കെ.വി.മേഘനാദനും ചേര്‍ന്നു നിര്‍വഹിച്ചു. മൊത്തം 640 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വീട് അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്ന് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.
English summary
Panchayat and lions club constructing house for homeless children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X