Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമന്യുവിനെ വെട്ടിക്കൊന്നതിന് പിന്നാലെ ആലപ്പുഴയിലും അക്രമം; എസ്എഫ്ഐ ഏരിയ സെക്രട്ടറിക്ക് വെട്ടേറ്റു

ചാരുംമൂട്: ആലപ്പുഴയില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ചു. ചാരുംമൂട് ആദികുളങ്ങരയില്‍ ഇന്ന് രാവിലെ 11നാണ് സംഭവം. എസ്എഫ്‌ഐ ചാരുംമൂട് ഏരിയാ സെക്രട്ടറി നൗജസിനും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അജയ്ക്കുമാണ് വെട്ടേറ്റത്. എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചു ചാരുംമൂട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു എസ്ഡിപിഐയുടെ അക്രമണം.

നൗജസിന്‌റെ കണങ്കാലിനും കഴുത്തിലുമാണ് വെട്ടേറ്റത്. ഇരുവരെയും ആദ്യം നൂറനാട് കെവിഎം ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. എസ്എഫ്‌ഐ സംസ്ഥാന പഠിപ്പ് മുടക്കിന്‌റെ ഭാഗമായി ജില്ലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓരോന്നായി അടപ്പിക്കുകയാണ്. ചാരുംമൂടും നൂറനാടും പൊലീസ് നിരീക്ഷണത്തിലാണ്‌
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവും ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമായ അഭിമന്യുവിനെ തിങ്കളാഴ്ച പുലർച്ചെ വെട്ടി കൊന്നിരുന്നു.

Noujas

ഇതിന് പിന്നാലെയാണ് ആലപ്പുഴയിലും എസ്ഡിപിഐ പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ തിരിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെയാണ് മഹാരാജാസ് കോളജ് കാംപസിൽ സംഘർഷമുണ്ടായത്. മറ്റൊരു വിദ്യാർഥിക്ക് കൂടി ആക്രമണത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. കൊല്ലം സ്വദേശിയായ അർജുൻ എന്ന കുട്ടിയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അർജുന് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടയാണ് ആക്രമണമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+