ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെഹ്രു ട്രോഫി യോഗത്തില്‍ പങ്കെടുത്ത് ശ്രീറാം വെങ്കിട്ടരാമന്‍; കോണ്‍ഗ്രസും ലീഗും വിട്ടുനിന്നു

Google Oneindia Malayalam News

ആലപ്പുഴ: പ്രതിഷേധങ്ങള്‍ക്കിടെ നെഹ്‌റു ട്രോഫി വള്ളം കളിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത് ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റതിന് ശേഷം രാഷ്ട്രീയ പ്രതിനിധികളുമായി ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുക്കുന്ന ആദ്യത്തെ യോഗമാണിത്. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ചെയര്‍മാനാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ കാര്യമായ പ്രതിഷേധമോ മറ്റു കാര്യങ്ങളോ ഉണ്ടായിരുന്നില്ല.

'റാന്നി പാഠമാണ്; യുഡിഎഫ് ആണെങ്കില്‍ സീറ്റ് കൊടുക്കില്ല, കൊടുത്താല്‍ തന്നെ തോല്‍പ്പിക്കും''റാന്നി പാഠമാണ്; യുഡിഎഫ് ആണെങ്കില്‍ സീറ്റ് കൊടുക്കില്ല, കൊടുത്താല്‍ തന്നെ തോല്‍പ്പിക്കും'

അതേസമയം, സെപ്റ്റംബര്‍ നാലിന് ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി ജലോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. എക്‌സിക്യുട്ടീവ്, ജനറല്‍ ബോഡി യോഗങ്ങള്‍ എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു. 2019 ലെ വള്ളംകളിയുടെ കണക്കുകള്‍ എക്‌സിക്യൂട്ടീവ് യോഗം അംഗീകരിച്ചു. വള്ളംകളിയുടെ നടത്തിപ്പിനുള്ള ഉപസമിതികള്‍ ഓഗസ്റ്റ് അഞ്ചിനു മുന്‍പ് രൂപീകരിക്കാന്‍ തീരുമാനിച്ചു.

alappuzha

നീണ്ട ഇടവേളയ്ക്ക് ശേഷം നടക്കുന്ന ജലോത്സവത്തിന് പരമാവധി ജനപങ്കാളിത്തവും കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണയും ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചതായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ പറഞ്ഞു. ജലോത്സവ നടത്തിപ്പിന് സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നും ഒരു കോടി രൂപ ഗ്രാന്റായി ലഭിക്കും. ആധികമായി വേണ്ടി വരുന്ന തുക കണ്ടെത്തുന്നതിന് ജൂലൈ 31ന് തിരുവനന്തപുരത്ത് നടക്കുന്ന ഉന്നത തല യോഗത്തിലെ തീരുമാനമനുസരിച്ച് നടപടികള്‍ സ്വീകരിക്കും-അദ്ദേഹം വ്യക്തമാക്കി.

'അതൊരു നാക്കുപിഴ; മാപ്പ്', രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ക്ഷമാപണക്കത്ത് അയച്ച് അധിര്‍ രഞ്ജന്‍ ചൗധരി'അതൊരു നാക്കുപിഴ; മാപ്പ്', രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ക്ഷമാപണക്കത്ത് അയച്ച് അധിര്‍ രഞ്ജന്‍ ചൗധരി

നെഹ്റു ട്രോഫി ജലോത്സവത്തോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പ്രഥമ മത്സരവും നടക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ശ്രീരാം വെങ്കിട്ടരാമന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറി സബ് കളക്ടര്‍ സൂരജ് ഷാജി, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉഫ്...ഒന്നും പറയാനില്ല, ഇത് ഒരു ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍

എന്‍.ടി.പി.സിയുടെ ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതി പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

ആലപ്പുഴ: എന്‍.ടി.പി.സിയുടെ കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതി നാളെ (ജൂലൈ 30) വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
ഇതോടനുബന്ധിച്ച് രാവിലെ 11.30ന് എന്‍.ടി.പി.സിയില്‍ നടക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, യു. പ്രതിഭ, ജില്ലാ കളക്ടര്‍ ഡോ. ശ്രീരാം വെങ്കിട്ടരാമന്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എന്‍.ടി.പി.സി. ജനറല്‍ മാനേജര്‍ എസ്.കെ. റാം തുടങ്ങിയവര്‍ പങ്കെടുക്കും.ഇതോടനുബന്ധിച്ച് രാവിലെ 11.30ന് എന്‍.ടി.പി.സിയില്‍ നടക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, യു. പ്രതിഭ, ജില്ലാ കളക്ടര്‍ ഡോ. ശ്രീരാം വെങ്കിട്ടരാമന്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എന്‍.ടി.പി.സി. ജനറല്‍ മാനേജര്‍ എസ്.കെ. റാം തുടങ്ങിയവര്‍ പങ്കെടുക്കും.

450 ഏക്കര്‍ കായല്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ പദ്ധതി 92 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 450 കോടി രൂപയാണ് പദ്ധതി ചിലവ്. 2019ല്‍ തുടക്കം കുറിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.

രാജ്യത്തെ രണ്ടാമത്തെ വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതിയും സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയുമാണിതെന്ന് എന്‍.ടി.പി.സി ജനറല്‍ മാനേജര്‍ എസ്.കെ. റാം പറഞ്ഞു. തെലുങ്കാനയിലെ രാമഗുണ്ടം എന്‍.ടി.പി.സിയിലാണ് രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റ്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും കെ.എസ്.ഇ.ബിക്കാണ് നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം സംഘടിപ്പിച്ച ഉജ്വല്‍ ഭാരത്, ഉജ്വല്‍ ഭവിഷ്യ പവര്‍ @ 2047 പരിപാടിയുടെ സമാപനവും ഇന്ന് നടക്കും.

English summary
Sriram Venkataraman attending the Nehru Trophy meeting; Congress and League abstained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X