ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല; ഒരു കോടി തട്ടിയ കേസിലെ പ്രതിയെ ചില്ല് തകര്‍ത്ത് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ആലപ്പുഴ: മുംബൈ സ്വദേശിനിയായ യുവതിയില്‍ നിന്ന് ഒരു കോടി രൂപയില്‍ അധികം തട്ടിയെടുത്തെന്ന പരാതിയില്‍ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ ആലപ്പുഴ നോര്‍ത്ത് പൊലീസ് പിടികൂടി. ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറില്‍ നിന്ന് പൊലീസ് സാഹസികമായി പിടികൂടിയത്. പാതിരപ്പള്ളി വെള്ളിപ്പറമ്പില്‍ ടോണി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയും പ്രതിയും മുംബൈയില്‍ സോഫ്‌റ്റ്വെയര്‍ കമ്പനി നടത്തുകയായിരുന്നു. ഈ കമ്പനിയില്‍ നിന്ന് പ്രതി പണം തട്ടി നാടുവിടുകയായിരുന്നു എന്നാണ് പരാതി. പ്രതിയെ പിടികൂടാന്‍ മഹാരാഷ്ട്ര പൊലീസും യുവതിയും ആലപ്പുഴ പൊലീസിന്റെ സഹായം തേടുകയായിരുന്നു. പ്രതി ആലപ്പുഴ എത്തിയത് മുതല്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

alappuzha

മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പൊലീസ് ബുധനാഴ്ച മുതല്‍ ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ബന്ധുക്കള്‍ക്കും വനിത സുഹൃത്തിനോടും ചേര്‍ന്ന് സഞ്ചരിക്കുമ്പോള്‍ മഫ്തിയില്‍ എത്തിയ പൊലീസ് ഇയാളുടെ കാര്‍ തടഞ്ഞു. എന്നാല്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ കാറിന്റെ ചില്ല് തകര്‍ത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം ഇയാള്‍ കാറില്‍ നിന്നിറങ്ങാതെ ഇരുന്നു.

പണം കൂടാതെ ജന്മദിനാഘോഷത്തിന് നല്‍കിയ 15 ലക്ഷത്തിന്റെ ബൈക്കും പ്രതി ആലപ്പുഴയിലേക്ക് കൊണ്ടുവന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറും.

English summary
The accused in the 1 crore robbery case was arrested by breaking the car window
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X