ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമന്യൂവിന്‍റെ കൊല: പ്രതികള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തണം: വിഎം സുധീരന്‍

Google Oneindia Malayalam News

ആലപ്പുഴ: വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെ 15 വയസുകാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. അഭിമന്യൂവിന്‍റെ അരുംകൊല നടത്തിയവർ ആരായാലും മുഖംനോക്കാതെ അവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. അവരെല്ലാം അർഹമായ നിലയിൽ തന്നെ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുകയും വേണമെന്നും വിഎം സുധീരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എയ്ക്ക് കനത്തതിരിച്ചടി; വിജയം റദ്ദാക്കി ഹൈക്കോടതികോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എയ്ക്ക് കനത്തതിരിച്ചടി; വിജയം റദ്ദാക്കി ഹൈക്കോടതി

കേരളത്തിൽ നടന്നുവരുന്ന കൊലപാതക പരമ്പരയിൽ ഏറ്റവും ഒടുവിലത്തേതാണ് വള്ളികുന്നത്തെ അഭിമന്യുവിന്റേത്. പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് എഫ് ഐ. പ്രവർത്തകനുമായ അഭിമന്യു അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവം അതീവ ദുഃഖകരമാണ്; അങ്ങേയറ്റം അപലപനീയവുമാണ്. കുറ്റവാളികൾ ആർ എസ്എ സ്. ബന്ധമുള്ളവരാണെന്ന് ശക്തമായ ആരോപണം ഉയർന്നു വന്നിട്ടുണ്ട്.

vmsudheeran-

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

ഈ അരുംകൊല നടത്തിയവർ ആരായാലും മുഖംനോക്കാതെ അവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. അവരെല്ലാം അർഹമായ നിലയിൽ തന്നെ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുകയും വേണം. ഈ കൊലപാതകത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുന്നതോടൊപ്പം തന്നെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുകൂടി വിശദമായ അന്വേഷണം പഴുതടച്ച് ഉണ്ടാകേണ്ടതുണ്ട്.

അസാധ്യമായത് സാധ്യമാക്കുന്ന ഒരു ഭരണം ഉള്ളപ്പോൾ കോവിഡ് രണ്ടാം തരംഗവും നാം അതിജീവിക്കും: എംവി ജയരാജന്‍അസാധ്യമായത് സാധ്യമാക്കുന്ന ഒരു ഭരണം ഉള്ളപ്പോൾ കോവിഡ് രണ്ടാം തരംഗവും നാം അതിജീവിക്കും: എംവി ജയരാജന്‍

പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Two rss workers arrested for abhimanyu case

English summary
vallikkunnam abhimanyu murder: Defendants must be punished: VM Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X