കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: ന്യൂനമർദ്ദത്തെ തുടർന്ന് രണ്ടുദിവസമായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കിലും കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യത. പ മ്പ, മ ണി മ ല, അച്ചൻകോവിൽ ആ റു ക ളി ൽ ജ ല നി ര പ്പ് കൂടുതൽ ഉയർത്തിയേ ക്കു മെന്ന് മു ന്ന റി യി പ്പുണ്ട്. പലയിടത്തും കാറ്റിലും മഴയിലും വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ശക്തമായ മഴയുണ്ടായിരുന്നു. കുട്ടനാട്ടിലെ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്.
കൈനകരി, പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പള്ളിക്കൂട്ടുമ്മ, ഒന്നാംകര എന്നിവിടങ്ങളിലും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്. പലയിടത്തും ശക്തമായ വേലിയേറ്റവും അനുഭവപ്പെടുന്നുണ്ട്. ഇതും ജലനിരപ്പ് ഉയരുവാൻ കാരണമായിട്ടുണ്ട്. തോട്ടപ്പള്ളിയിലെ പൊഴി മുറിച്ചെങ്കിലും നീരൊഴുക്ക് ശക്തമാകാത്തത് കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുവാൻ കാരണമായിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ മടവീഴ്ച്ച ഭീഷണിയും നിലനിൽക്കുന്നുണ്ട്.

മഴശക്തിപ്രാപിച്ചതേടെ അപ്പർ കുട്ടനടിന്റെ വിവിധ മേഖലകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തലവടി, എടത്വ, മുട്ടാർ, തകഴി മേഖലകൾക്ക് വെള്ളപ്പൊക്ക ഭീഷണിയിലാണ്. താഴ്‌ന്ന പ്രദേശങ്ങളിൽ വെ ള്ള ക്കെ ട്ട് രൂക്ഷ മായി. ഉൾപ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിത്തുടങ്ങി.എ.സി റോഡിൽ പലഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ 13 ക്യാമ്പുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇവയിൽ 72 കുടുംബങ്ങളിലെ 259 പേരാണുള്ളത്. കുട്ടനാട് താലൂക്കില്‍ 50 ഗ്രുവല്‍ സെന്ററുകളില്‍ നിന്ന് 1131 കുടുംബങ്ങളിലെ 4564 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കുട്ടനാട്ടിൽ പുഞ്ചകൃഷി തുടങ്ങേണ്ട സമയം പിന്നിട്ട് കഴിഞ്ഞു.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
കൊയ്ത്ത് യ്ന്ത്രം പാടത്തേക്ക് ഇറക്കാൻ സാധിക്കാത്തതിനാൽ കൊയ്ത്ത് നടക്കുന്നില്ല. ഈ സാഹചര്യം തുടർന്നാൽ 2018 ലേതിന് സമാനമായ വിളനാശത്തിന്റെ കണക്കിലേക്ക് എത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജാഗ്രതാ സംവിധാനം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications