14കാരിക്ക് വിവാഹം, പരാതിയുമായി 16കാരന്‍ ആങ്ങള
ബാംഗ്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത 24കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 14കാരിയെ വിവാഹം കഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് 16 കാരനായ സഹോദരനാണ് പോലീസില്‍ പരാതിയുമായി എത്തിയത്. വിവാഹദിവസം രാത്രി 10 മണിയോടെയാണ് 16 കാരന്‍ റിയാസ് (പേര് യഥാര്‍ഥമല്ല) പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത സയിദ് മുസാമിലിനെതിരെ പോസ്‌കോ നിയമപ്രകാരം പോലീസ് കേസെടുത്തു.
ബാംഗ്ലൂര്‍ ന്യൂ ഗുരപ്പനപാളയയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒളിവിലാണ്. വിവാഹത്തിന്റെ ഇടനിലക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹരാത്രിയില്‍ 14 കാരിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് വരന്റെ മുറിയില്‍ അടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് 16 കാരനായ സഹോദരന്‍ പോലീസ് സ്‌റ്റേഷനില്‍ ഓടിയെത്തി വിവരം പറഞ്ഞത്.

പരാതിക്കാരനോടൊപ്പം പോലീസും ഉടനടി സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. പോസ്‌കോ നിയമപ്രകാരവും ബലാത്സംഗക്കുറ്റത്തിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി.
ബെന്നാര്‍ഘട്ട റോഡിലെ ബിസ്മില്ലാ നഗര്‍ സ്വദേശികളായ ദമ്പതികളാണ് മകളെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ വിവാഹം കഴിപ്പിച്ചത്. ഏഴ് മക്കളാണ് ഇവര്‍ക്കുള്ളത്. നാല് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും. ജയനഗറിലെ ഒരു ഗാരേജിലാണ് 16 കാരനായ റിയാസിന് ജോലി. മകളുടെ വിവാഗം പോലീസ് കേസായതോടെ മാതാപിതാക്കള്‍ ഒൡവില്‍ പോയിരിക്കുകയാണ്.












Click it and Unblock the Notifications