കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നു ശ്രദ്ധിച്ചോളു, റോഡില്‍ ആണിയുണ്ടാവും

  • By Mithra Nair
Google Oneindia Malayalam News

ബെംഗളുരു: ഒരു കാലത്ത് വണ്ടികളുടെ പഞ്ചര്‍ ഒട്ടിക്കല്‍ ഒരുപാട് കടകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് കുറച്ച് കാലം അവ അപ്രത്യക്ഷമായിരുന്നു. റോഡുകള്‍ എല്ലാം നന്നെ മെട്രോ ആയി മാറിയതാണ് ഒരു പ്രധാനകാരണം.

ഇപ്പോളിതാ രണ്ടാമതും പഞ്ചര്‍ കടകള്‍ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്താന്‍ സാധ്യത ഏറെയാണ്. റോഡില്‍ നിന്ന് കഴിഞ്ഞ ദിവസം കിട്ടിയത് 7 കിലോ ആണിയാണ്. ജബകുമാര്‍ എന്ന ടെക്കിയ്ക്ക് ഇതുവരെ കിട്ടിയത് 200 ഓളം ആണികളാണ്. ജബകുമാര്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ മാറത്തഹള്ളി വരെ നടത്തിയ തിരച്ചലിലാണ് ഇത്രയും ആണികള്‍ ലഭിച്ചത്.

-nail.jpg -Properties

ഏകദേശം 200 ദിവസം നടത്തിയ തിരച്ചിലിലാണ് ഇത്രയധികം ആണികള്‍ ലഭിച്ചത്. ഇത്തരം ആണികള്‍ റോഡില്‍ ഇടാതിരിക്കുവാന്‍ നെയില്‍ അലേര്‍ട്ട് എന്നോരു ആശയം ജബകുമാര്‍ മുന്നോട്ടു വെയ്ക്കുന്നു കൂടാതെ ഫെയ്‌സ്ബുക്കില്‍ മൈ നെയില്‍ മൈ റെസ്‌പോണ്‍സിബിള്‍ എന്നൊരു പേജും തുടങ്ങിയിട്ടുണ്ട്. കൂടാതെ ഒരോ ദിവസവും ലങിക്കുന്ന ആണികളും അവ ലഭിച്ച സ്ഥലത്തിന്റെ ഗൂഗിള്‍ മാപ്പും ഫെയ്‌സ്ബുക്കിലിടുന്നണ്ട്. ഇത് ബെംഗളുരു പോലീസിന് ടാഗും ചെയ്യാറുണ്ട്.

അതുകൊണ്ട് തന്നെ വാഹനയാത്രികരും കാല്‍നട യാത്രക്കാരും വളരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിപ്പ് നല്കുന്നു. കൂടാതെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടത്തണമെന്നും ജബകുമാര്‍ പറയുന്നു

English summary
Puncture shops are back on ORR. Techie who started collecting nails deliberately placed on road mops up 7 kg. Benedict Jebakumar, a techie, has just scored a double century.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X