കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ള കണക്ഷന്റെ പേരില്‍ നടത്തുന്ന പണതട്ടിപ്പ് സൂക്ഷിക്കാന്‍ ബെംഗളൂരു വാട്ടര്‍ സപ്ലൈ ബോര്‍ഡ്

കുടിവെള്ള കണക്ഷന്റെ പേരില്‍ നഗരത്തില്‍ തട്ടിപ്പ് പെരുകുന്നതായി വാട്ടര്‍ സപ്ലൈ ബോര്‍ഡ്.

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: കുടിവെള്ള കണക്ഷന്റെ പേരില്‍ നഗരത്തില്‍ തട്ടിപ്പ് പെരുകുന്നതായി വാട്ടര്‍ സപ്ലൈ ബോര്‍ഡ്. പുതിയ കുടിവെള്ള കണക്ഷന്‍ നല്‍കാമെന്ന പേരില്‍ ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങുകയും പണം കൈപ്പറ്റുകയും ചെയ്യുന്ന സംഘത്തെ സൂക്ഷിക്കണമെന്ന് ബോര്‍ഡ് നിര്‍ദേശം നല്‍കി.

ബോര്‍ഡിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് എന്ന് തെറ്റിധരിപ്പിച്ചാണ് സംഘം പണം തട്ടുന്നത്. എന്നാല്‍ പുതിയ കുടിവെള്ള കണക്ഷനായി ഒരു രൂപ പോലും ബോര്‍ഡ് കൈപ്പറ്റുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

 fraud-

ബിഡബ്ല്യുഎസ്എസ്ബി വെബ്‌സൈറ്റില്‍ നിന്നും (bwss.gov.in) ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകള്‍ സബ് ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ കൈപ്പറ്റ് രസീത് ലഭിക്കും. ഇത് മാത്രമാണ് പുതിയ കണക്ഷണന് വേണ്ടി ചെയ്യേണ്ട കാര്യം.

സ്ഥലം സന്ദര്‍ശിച്ച ശേഷം ഡിമാന്റ് നോട്ടീസും ഡിമാന്റ് ഡ്രാഫ്റ്റും ഹാജരാക്കുകയും വേണം. കുടിവെള്ളത്തിന്റെ ബില്‍ പണമായല്ല ബോര്‍ഡ് കൈപ്പറ്റുന്നത് ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ബില്ലുകള്‍ അടയ്ക്കുന്നത്.

English summary
Fraudsters claiming to be BWSSB workers are collecting application forms and fee in cash from citizens, on the pretext of giving them water and sanitary connections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X