അധികാരത്തില്‍ വരട്ടെ, മുസ്ലീം സംവരണം തിരിച്ചുകൊണ്ടുവരും; വന്‍ പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ വന്‍ പ്രഖ്യാപനം. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലീം സംവരണം തിരിച്ചുകൊണ്ടുവരുമെന്നാണ് ശിവകുമാറിന്റെ പ്രഖ്യാപനം. നേരത്തെ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം നല്‍കി വന്നിരുന്ന സംവരണം ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ഇത് തിരഞ്ഞെടുപ്പിലെ ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. മുസ്ലീങ്ങള്‍ക്ക് അന്യായമായി നല്‍കി വന്നിരുന്നതാണ് ഈ സംവരണമെന്നായിരുന്നു അമിത് ഷാ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. മാര്‍ച്ചിലായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. സംസ്ഥാനത്തെ രണ്ട് പ്രബല വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സംവരണങ്ങള്‍ക്കൊപ്പം ഇതിനെ ചേര്‍ക്കുകയും ചെയ്തു.

വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളുടെ നിലവിലുള്ള സംവരണ ക്വാട്ടയിലേക്ക് ഇവയെ മാറ്റുകയായിരുന്നു കേന്ദ്രം. യാതൊരു ആശയക്കുഴപ്പമോ, സങ്കീര്‍ണതകളോ ഇല്ലാതെ കോണ്‍ഗ്രസ് ഞങ്ങളുടെ രണ്ട് പട്ടിക പ്രഖ്യാപിച്ച് കരഴിഞ്ഞു. ബിജെപിക്ക് ഇതുവരെ അവരുടെ പട്ടിക പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ പുതിയ കാര്യങ്ങള്‍ അടങ്ങിയ പട്ടികകള്‍ പുറത്തിറക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
തീര്‍ച്ചയായും ഞങ്ങള്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കും. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍, മുസ്ലീങ്ങളുടെ സംവരണം പിന്‍വലിച്ച നടപടി മാറ്റും. അത് തിരിച്ചുകൊണ്ടുവരും. തീര്‍ച്ചയായും ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ കോണ്‍ഗ്രസ് സംരക്ഷിക്കമെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തവിട്ടിരുന്നു. പ്രാദേശിക സംഘടനയായ സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്കായിരുന്നു സീറ്റ് നല്‍കിയത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു ഇവര്‍ക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. അതേസമയം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഏപ്രില്‍ എട്ടിന് പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
അതേസമയം കോണ്‍ഗ്രസിന്റെ പ്രഖ്യാപനം തീര്‍ച്ചയായും ബിജെപി പ്രചാരണത്തില്‍ ഉന്നയിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന്റെ മുസ്ലീം പ്രീണനം തന്നെയായിരിക്കും പ്രചാരണത്തിന്റെ ഭാഗമാവുക. എന്നാല്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന പരിപാടികള്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് കോണ്‍ഗ്രസ് സംസ്ഥാന സമിതി നേരത്തെ തീരുമാനിച്ചതാണ്.
എന്നാല്‍ ഡികെയുടെ പുതിയ പ്രഖ്യാപനം എത്രത്തോളം കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷമേ പറയാനാവൂ. അതേസമയം ജയസാധ്യത മാത്രം നോക്കിയാണ് ബിജെപിയില്‍ ടിക്കറ്റ് നല്‍കുകയെന്ന് ബൊമ്മൈ പറഞ്ഞു. മെയ് പത്തിനാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications