കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനോട് മിണ്ടിയ മകളുടെ കഴുത്തറുത്തു

Google Oneindia Malayalam News

ബാംഗ്ലൂര്‍: അന്യജാതിക്കാരനായ കാമുകനോട് സംസാരിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബാംഗ്ലൂര്‍ റൂറലിലെ സര്‍ജാപൂര്‍ റോഡിലുള്ള ദൊമ്മസാന്ദ്രയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 23 കാരി സുമയാണ് മരണത്തോട് മല്ലടിച്ച് ആശുപത്രിയിലാണ്. ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലാണ് സുമ.

സുമയും ചിന്നസ്വാമിയുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ അന്യജാതിക്കാരനായ ചിന്നസ്വാമിയുമായി മകളുടെ ഇഷ്ടം സുമയുടെ അച്ഛനായ അശോക് റെഡ്ഡിക്ക് ഇഷ്ടമായിരുന്നില്ല. ഗോപസാന്ദ്രയില്‍ ഒരു തുണിമില്‍ നടത്തുകയാണ് അശോക് റെഡ്ഡി. താഴ്ന്ന ജാതിക്കാരനായ ചിന്നസ്വാമിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സുമയോട് ഇയാള്‍ പലതവണ ആവശ്യപ്പെട്ടിരുന്നത്രെ.

karnataka-map

ബുധനാഴ്ച സുമ അച്ഛന്റെ തുണിമില്ലില്‍ പോയി. സുമയെ കാണാനായി ചിന്നസ്വാമി ഇവിടെയെത്തി. ഇവര്‍ തമ്മില്‍ സംസാരിക്കുന്നത് കണ്ട അശോക് റെഡ്ഡി കത്തിയെടുത്ത് ചിന്നസ്വാമിയെ വെട്ടാനൊരുങ്ങി. ഇത് കണ്ട് തടയാനായി ഇടയില്‍ കയറിയ സുമയ്ക്കാണ് വെട്ടുകൊണ്ടത്.

സുമയ്ക്ക് വെട്ടുകൊണ്ടത് കാര്യമാക്കാതെ ചിന്നസ്വാമിയെ ആക്രമിക്കാനായിരുന്നു അശോക് റെഡ്ഡിയുടെ നീക്കം, എന്നാല്‍ ചെറിയ മുറിവുകളോടെ ചിന്നസ്വാമി ഓടി രക്ഷപ്പെട്ടു. സുമയെ ആശുപത്രിയിലെത്തിക്കാന്‍ പോലും മിനക്കെടാതെ അശോക് റെഡ്ഡി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ആളുകളെയും കൂട്ടി തിരിച്ചെത്തിയ ചിന്നസ്വാമിയാണ് സുമയെ ആശുപത്രിയിലെത്തിച്ചത്. അശോക് റെഡ്ഡിക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

English summary
Dad knifes girl for speaking to lover in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X