Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ദിവസം രാവിലെ വധു ഡോക്ടര്‍ മുങ്ങി, കാത്തിരുന്ന് നിരാശനായി വരനും സംഘവും

ബെംഗളൂരു: വിവാഹത്തിന് തൊട്ടുമുന്‍പ് ഡോക്ടറായ വധുവിനെ കാണതായി. മംഗളൂരുവിന് അടുത്ത് പഞ്ചയിലാണ് സംഭവം. ഡോക്ടര്‍മാരായ യുവാവിന്റെയും യുവതിയുടേയും വിവാഹമാണ് വധുവിന്റെ തിരോധാനത്തോടെ മുടങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. വധുവിന് വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്നും മുങ്ങിയതാണെന്നും വരന്‍ ആരോപിയ്ക്കുന്നു.

പഞ്ചയിലെ പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ വച്ച് ഉച്ചയ്ക്ക് ശേഷമാണ് വിവാഹം നിശ്ചയിച്ചത്. വരുനും ബന്ധുക്കളും രാവിലെ തന്നെ ക്ഷേത്രത്തില്‍ എത്തിയിരുന്നു. 28കാരനായിരുന്നു വരനായ ഡോക്ടര്‍. വധു ഡോക്ടര്‍ സുല്ലിയ താലൂക്കില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

Bride

വിവാഹ ദിവസം പുലര്‍ച്ചെ മുതലാണ് വധുവിനെ കാണാതായാത്. അടുത്തബന്ധുക്കളുടേയും മറ്റും വീടുകളില്‍ തിരഞ്ഞ് നോക്കിയെങ്കിലും വധുവിനെ കണ്ടെത്താനിയല്ല. തുടര്‍ന്ന് കഡബ പൊലീസില്‍ പരാതി നല്‍കി. രാവിലെ മുതല്‍ വധുവിനെയും കാത്ത് വരനും ബന്ധുക്കളും ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ഏറെ വൈകിയാണ് വധുവിനെ കാണാനില്ലെന്ന വിവരം വരനും ബന്ധുക്കളും അറിയുന്നത്.

വധുവിന്റെ കുടുംബം തങ്ങളെ ചതിയ്ക്കുകയായിരുന്നെന്നും വിവരങ്ങള്‍ മറച്ച് വയ്ക്കുകയായിരുന്നെന്നും വരന്റെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. വധുവിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഇപ്പോള്‍ വധു മുങ്ങിയതിന്റെ കാരണവും ബന്ധുക്കള്‍ക്ക് ഉള്‍പ്പടെ അറിയാമെന്ന് വരന്‍ പറയുന്നു. വധുവിനെ നിര്‍ബന്ധിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും വരന്‍ ആരോപിയ്ക്കുന്നു. വധുവിന്റെ കുടുംബത്തില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും വരന്റെ കുടുംബം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+