കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ്‌സുകള്‍ക്ക് അംഗീകാരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വ്യാജ വൈസ്ചാന്‍സലര്‍ അറസ്റ്റില്‍

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: 40 ഓളം കോളേജുകളെ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലറെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍. സന്തോഷ് ലോഹറാണ് അറസ്റ്റിലായത്. വ്യാജ സര്‍വ്വകലാശാലയുടെ പേരില്‍ നൂറിലധികം കോഴസുകളാണ് ഇയാള്‍ വാദ്ഗാനം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കോളേജ് അധികൃതരില്‍ നിന്ന് വിവിധ കോഴ്‌സുകള്‍ക്കായി വാങ്ങിയ 27 ലക്ഷത്തിലധികം രൂപയും പോലീസ് കണ്ടെടുത്തു.

മുഖ്യമന്ത്രിക്ക് ആരാധികയുടെ പരസ്യചുംബനം, ടിവി ചാനലുകള്‍ക്ക് ആഘോഷം!മുഖ്യമന്ത്രിക്ക് ആരാധികയുടെ പരസ്യചുംബനം, ടിവി ചാനലുകള്‍ക്ക് ആഘോഷം!

എം ടെക് ബിരുദദാരിയാണ് അറസ്റ്റിലായ സന്തോഷ് ലോഹര്‍. യൂണിവേഴ്‌സിറ്റി ഓഫ് ബയോ കെമിക്കല്‍ ഹെല്‍ത്ത് സയന്‍സസ് എന്ന വ്യാജ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായാണ് ഇയാള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമീപിച്ചിരുന്നത്. വിവിധ കോഴ്‌സുകള്‍ക്ക് കേന്ദ്ര അംഗീകാരം വാങ്ങിതരാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കുകയായിരുന്നു. കര്‍ണ്ണാടകത്തിയെും ചൈന്നെയിലെയും കോളേജുകളെ ലക്ഷ്യം വച്ചായിരുന്നു പ്രവര്‍ത്തനം.

arrest-27-

പ്രധാനമായും മെഡിക്കല്‍ പാരാമെഡിക്കല്‍ കോഴ്‌സുകളാണ് ഇയാള്‍ വാഗ്ദാനം ചെയ്തത്. സര്‍ക്കാര്‍ വാഹനത്തിലെന്നു വിശ്വസിപ്പിക്കുന്നതിനായി കാറിനുമുകളിലുളള ചുവന്ന ലൈറ്റ് വരെ വ്യാജമായി സൃഷ്ടിക്കുകയായിരുന്നു. കോളേജുകളുമായുളള പണമിടപാടുകളൊക്കെ യാതൊരു സംശയവും തോന്നിപ്പിക്കാത്ത രീതിയിലായിരുന്നെന്നും പോലീസ് പറഞ്ഞു

മൂന്നാം വിവാഹത്തിനൊരുങ്ങിയ 28 കാരനെ ആദ്യഭാര്യമാര്‍ തല്ലി പതംവരുത്തി!മൂന്നാം വിവാഹത്തിനൊരുങ്ങിയ 28 കാരനെ ആദ്യഭാര്യമാര്‍ തല്ലി പതംവരുത്തി!

ചെന്നൈയിലെ ഒരു കോളേജുമായി ബന്ധപ്പെട്ടതാണ് ഇയാള്‍ കുടുങ്ങാനുള്ള കാരണം. സംശയം തോന്നിയ കോളേജ് അധികൃതര്‍ ബെംഗളൂരുവിലെത്തിയപ്പോഴേയ്ക്കും ഇയാള്‍ കടന്നു കളഞ്ഞിരുന്നു. സഹായികളെന്നു കരുതുന്ന ശിവകുമാര്‍,മഹേഷ്, ബാബു,ചന്ദ്രശേഖര്‍, രാജേഷ് എന്നിവരെ പോലീസ് തിരയുകയാണ്. ബന്നാര്‍ഗട്ട റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പിന്നീട് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.

English summary
An MTech graduate who posed as a vice-chancellor and duped over 40 educational institutions by promising them affiliation and approval for medical and para-medical courses was arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X