കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരിച്ച ഐഎഎസ് ഓഫീസര്‍ ഡികെ രവിയുടെ ഭാര്യ ആശുപത്രിയില്‍

Google Oneindia Malayalam News

ബെംഗളൂരു: കഴിഞ്ഞ ദിവസം അന്തരിച്ച ഐഎഎസ് ഓഫീസര്‍ ഡികെ രവിയുടെ ഭാര്യ കുസുമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് കുസുമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡി കെ രവിയെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം തന്റെ മകളുടെ വ്യക്തിജീവിതത്തിലേക്ക് കടക്കുന്ന രീതിയില്‍ ഒരു പത്രം റിപ്പോര്‍ട്ടുകള്‍ എഴുതുന്നതായി കുസുമത്തിന്റെ അച്ഛന്‍ ആരോപിച്ചു. ഈ പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കൂടിയായ ഹനുമന്ത് രായപ്പ പറഞ്ഞു. ഈ വാര്‍ത്തകള്‍ വായിച്ചതിന് ശേഷമാണ് കുസുമത്തിന്റെ നില വഷളായത്.

dk-ravi

ബെംഗളൂരുവില്‍ വാണിജ്യനികുതി അഡീഷണല്‍ കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ഡി കെ രവി മരണപ്പെട്ടത്. ഡി കെ രവി ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളായ ബി ജെ പിയും ജനതാദളും ഇക്കാര്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. രവിയുടെ മരണത്തിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ കൈകളുണ്ടെന്നാണ് പരക്കെ ആരോപണം ഉയരുന്നത്.

പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിനൊടുവില്‍ രവിയുടെ മരണം അന്വേഷിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബെംഗളൂരു നഗരമടക്കം കര്‍ണാടകയില്‍ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടന്നു. ഡി കെ രവിയുടെ മരണത്തിന് പിന്നാലെ വെള്ളിയാഴ്ച, അദ്ദേഹത്തിന്റെ പിതൃസഹോദരിയും മരിച്ചിരുന്നു.

English summary
Kusuma, wife of late IAS officer DK Ravi, has been admitted to hospital in Bengaluru on Saturday, March 21. According to sources, she has fallen sick due to exhaustion and stress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X