കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസില്‍ ലൈംഗികാരോപണം, വില്ലന്‍ സീനിയര്‍ എക്‌സിക്യുട്ടീവ്?

Google Oneindia Malayalam News

ബെംഗളൂരു: പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസില്‍ ലൈംഗികാരോപണം. സീനിയര്‍ എക്‌സിക്യുട്ടീവ് പദവിയിലുള്ള ആള്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞ് ഒരു സംഘം വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. കമ്പനിയിലെ ഒട്ടേറെ വനിതാ ജീവനക്കാര്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട് എന്നും ഇവര്‍ പറയുന്നു.

[email protected] എന്ന ഐ ഡിയില്‍ നിന്നുമാണ് പേര് വെളിപ്പെടുത്താത്ത ഒരു സംഘം ജീവനക്കാര്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് മെയില്‍ അയച്ചത്. കമ്പനി അധികാരികളെ വിവരം അറിയിച്ചിട്ടും ആരോപണ വിധേയനായ സീനിയര്‍ എക്‌സിക്യുട്ടീവിനെതിരെ നടപടി ഒന്നും എടുത്തില്ല എന്നും ഇവര്‍ പറയുന്നു. തങ്ങള്‍ക്ക് നീതി കിട്ടാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയും ഇ മെയില്‍ സന്ദേശത്തിലുണ്ട്.

infosys

ആരോപണം ഉണ്ടായതായി സ്ഥിരീകരിച്ചെങ്കിലും കമ്പനി വേണ്ട പോലെ പ്രതികരിച്ചില്ല എന്നത് തെറ്റാണ് എന്ന് ഇന്‍ഫോസിസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സീനിയര്‍ എക്‌സിക്യുട്ടീവിനെതിരെ പരാതി ഉണ്ടായിരുന്നു. കമ്പനി ഇതേക്കുറിച്ച് അന്വേഷിക്കുകയും വേണ്ട നടപടികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അക്രമങ്ങളെ വളരെയധികം ഗൗരവത്തോടെയാണ് കമ്പനി കാണുന്നത്.

വനിതാ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളും സ്ഥിരീകരിക്കുന്നുണ്ട്. ലൈംഗിക അക്രമമല്ല നടന്നത് എന്ന നിഗമനത്തിലാണത്രെ അന്വേഷണ സംഘം എത്തിയത്. ഇന്‍ഫോസിസില്‍ ലൈംഗിക വിവാദമുണ്ടാകുന്നത് ഇതാദ്യമല്ല. സമാനമായ പരാതിയെത്തുടര്‍ന്ന് ഗ്ലോബല്‍ സെയില്‍ തലവനായിരുന്ന ഫനീഷ് മൂര്‍ത്തിയെ 2002 ല്‍ ഇന്‍ഫോസിസ് പുറത്താക്കിയിരുന്നു.

English summary
The tech giant Infosys has been passing through rough phase. A senior executive, whose identity has not been disclosed yet, has been alleged of sexually harassing several women of the company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X