ബജ്‌റംഗ്ദള്‍ തടഞ്ഞ മിശ്രവിവാഹം ഒടുവില്‍ നടന്നു; അവര്‍ ആരാണ് വിവാഹം തടയാനെന്ന് യുവതി
ബെംഗളൂരു: കര്‍ണാടകത്തിലെ ചികമംഗളൂരുവില്‍ തീവ്രഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദള്‍ മുടക്കിയ മിശ്രവിവാഹം ഒടുവില്‍ നടന്നു. വെള്ളിയാഴ്ച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹിന്ദു യുവതിയുടെയും മുസ്ലീം യുവാവിന്റെയും വിവാഹം നടക്കാനിരുന്നത്. എന്നാല്‍ ഇത് ബജ്‌റംഗ്ദള്‍ മുടക്കുകയായിരുന്നു.
അക്രമികളെ പോലീസ് വലിയ വിവാദങ്ങള്‍ക്ക് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം ഹിന്ദു യുവതിയായ ചൈത്ര വളരെ രൂക്ഷമായിട്ടാണ് ബജ്‌റംഗ്ദളിനെതിരെ പ്രതികരിച്ചത്. ഞങ്ങളെ തടയാന്‍ അവര്‍ ആരാണ്, ഞങ്ങള്‍ വിവാഹം ചെയ്യുന്നത് പരസ്പരം ഇഷ്ടപ്പെട്ടത് കൊണ്ടാണെന്നും യുവതി പറഞ്ഞു.

സെപ്റ്റംബര്‍ പതിനാലിന് ചൈത്രയും വിവാഹം കഴിക്കാനിരുന്നയാളായ മുസ്ലീം യുവാവ് ജാഫറും ചികമഗളൂരുവിലെ രജിസ്റ്റാര്‍ ഓഫീസിലെത്തിയിരുന്നു. വിവാഹം കഴിക്കാന്‍ വേണ്ടിയിരുന്നു ഇത്. ഈ സമയത്താണ് ബജ്‌റംഗ്ദള്‍ ഇവരുടെ വിവാഹം തടസ്സപ്പെടുത്തിയത്. ഇതോടെ സംഭവം സംഘര്‍ഷഭരിതമായി.
തുടര്‍ന്ന് പോലീസിന് വിഷയത്തില്‍ ഇടപെടേണ്ടി വന്നു. എന്നാല്‍ പോലീസും ബജ്‌റംഗ്ദള്‍ അനുകൂല സമീപനമാണ് സ്വീകരിച്ചത്. ചൈത്രയെ റിഹാബിലേഷന്‍ സെന്ററിലേക്കാണ് ഇവര്‍ കൊണ്ടുപോയത്. ജാഫറിനെ കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്കും.
പോലീസ് സ്‌റ്റേഷനില്‍ വെച്ച് യുവാവിന് മര്‍ദനമേറ്റു. പിന്നീട് ഇയാളെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ഈ വിവാഹത്തിന് സമ്മതിച്ചതാണ്. ഇവര്‍ പോലീസിനോട് കുറേയധികം സമയം അപേക്ഷിച്ചിരുന്നു. തന്റെ മകളോട് സംസാരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇവരുടെ വാക്കുകളൊന്നും പോലീസ് കേട്ടില്ല. സംഭവം വലിയ വിവാദമാവുകയും ചെയ്തു. മര്‍ദനമേറ്റ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് നാല് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. ഞങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടല്ല വിവാഹിതരാവുന്നത്. അവരുടെ സംരക്ഷണം ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും ചൈത്ര പറഞ്ഞു.
തന്നെ വളരെ മോശമായ വാക്കുകള്‍ കൊണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചെന്ന് ചൈത്ര പറയുന്നു. താന്‍ വിവാഹം ചെയ്ത ജാഫറിനെ അവര്‍ മര്‍ദിച്ചു. ജാഫറിനെ അവര്‍ ചോദ്യം ചെയ്യുകയായിരുന്നു. നിനക്ക് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്യണോ എന്ന് ചോദിച്ചു.
നിനക്ക് ഒരു പട്ടികജാതി പെണ്‍കുട്ടിയെ വിവാഹം കഴിക്കണോ എന്ന് ചോദിച്ചുവെന്നും ചൈത്ര വ്യക്തമാക്കി. വിവാഹം കഴിക്കുക എന്നത് ഞങ്ങളുടെ ഇഷ്ടമാണ്. ഞങ്ങള്‍ വിവാഹം ചെയ്യും. സമ്പാദിക്കുകയും ജീവിക്കുകയും ചെയ്യും. അവര്‍ ആരാണ് ചോദിക്കാനെന്നും യുവതി ചോദിച്ചു.
തനിക്കും ജാഫറിനും നേരെ നടന്നത് അനീതിയാണ്. ഇത് മറ്റൊരു ദമ്പതിമാര്‍ക്കും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും ചൈത്ര വ്യക്തമാക്കി. ചികമഗളൂരു താലുക്കിലെ ലക്ഷ്മിപുരയിലെ താമസക്കാരാണ് ജാഫറും ചൈത്രയും. രണ്ട് വര്‍ഷത്തോളമായി ഇവര്‍ പ്രണയത്തിലാണ്.












Click it and Unblock the Notifications