കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജയ് ദേവ്ഗണ്‍ ബിജെപിയുടെ മുഖപത്രം പോലെ സംസാരിക്കരുത്; ഒറ്റക്കെട്ടായി ദക്ഷിണേന്ത്യ, ഹിന്ദി വിവാദം

Google Oneindia Malayalam News

ബെംഗളൂരു: ഹിന്ദി ദേശീയ ഭാഷയാണെന്ന ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണിന്റെ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. കന്നഡ രാഷ്ട്രീയ ലോകം ഒന്നാകെ താരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കന്നഡ സൂപ്പര്‍ താരം സുദീപിന് അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയതോടെയാണ് വിവാദം ആരംഭിക്കുന്നത്.

പ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനംപ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനം

ഹിന്ദി ദേശീയ ഭാഷയാണെന്ന് സുദീപിനുള്ള മറുപടിയില്‍ അജയ് പറഞ്ഞതോടെ സുദീപ് മറുപടിയുമായി വന്നു. ഇതിന് മറുപടി ഞാന്‍ കന്നഡയില്‍ തന്നാല്‍ നിങ്ങള്‍ക്ക് മനസ്സിലാവുമോ എന്നായിരുന്നു ചോദ്യം. ഇത് കര്‍ണാടകത്തിലെ രാഷ്ട്രീയ നേതാക്കളും എന്തിനേറെ പറയുന്നു, തെലുങ്ക് സിനിമാ സംവിധായകന്‍ രാംഗോപാല്‍ വര്‍മ വരെ ഏറ്റെടുത്തിരിക്കുകയാണ്.

1

ബിജെപിയുടെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്നെ സുദീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു. നമ്മുടെ സംസ്ഥാനങ്ങള്‍ തന്നെ ഭാഷയുടെ പേരില്‍ രൂപം കൊണ്ടതാണ്. പ്രാദേശിക ഭാഷകള്‍ക്ക് എപ്പോഴും പ്രാധാന്യം നല്‍കണം. സുദ്ദീപ് പറഞ്ഞത് എല്ലാം ശരിയായ കാര്യമാണ്. എല്ലാവരും അതിനെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ബൊമ്മൈ പറഞ്ഞു. അതേസമയം ബൊമ്മൈയുടെ പ്രസ്താവന വന്നതോടെ ബിജെപിയുടെ കേന്ദ്ര നേതൃത്വവും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഹിന്ദി ഭാഷയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന് ആദ്യം പ്രഖ്യാപിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. എന്നാല്‍ ദക്ഷിണേന്ത്യ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുകയായിരുന്നു.

2

കര്‍ണാടക മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും രൂക്ഷമായി തന്നെ അജയ് ദേവ്ഗണിനെ വിമര്‍ശിച്ചു. ഹിന്ദി ഒരിക്കലും ഞങ്ങളുടെ ദേശീയ ഭാഷയായിരിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തെ ഭാഷാ വൈവിധ്യത്തെ അംഗീകരിക്കുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ ചരിത്രമുണ്ടാകും. അത് സംസാരിക്കുന്നവര്‍ അതില്‍ അഭിമാനം കൊള്ളുന്നുണ്ടാവും. കന്നഡക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറും സുദീപിനെ പിന്തുണച്ചു. ഇന്ത്യയില്‍ 19500 മാതൃഭാഷകളുണ്ട്. ഓരോ ഭാഷയിലും രാജ്യത്തോടുള്ള സ്‌നേഹം സമാനമായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

3

ജനതാദള്‍ നേതാവ് എച്ച്ഡി കുമാരസ്വാമിയും സുദീപിന്റെ നിലപാടിനെ പിന്തുണച്ചു. ഹിന്ദി ദേശീയ ഭാഷയല്ലെന്ന് സുദീപ് പറഞ്ഞത് ശരിയാണ്. അജയ് ദേവ്ഗണ്‍ വെറുതെ വിഷയം ആളിക്കത്തിക്കുകയാണ് ചെയ്തു. മോശം പെരുമാറ്റമാണ് ഇതിലൂടെ കണ്ടത്. കന്നഡയോ, തെലുങ്കോ, മലയാളമോ, തമിഴോ, മറാത്തിയോ പോലെ ഹിന്ദിയും ഒരു ഭാഷ മാത്രമാണ്. ഇന്ത്യ പല ഭാഷകളുടെ ഉദ്യാനമാണ്. പല സംസ്‌കാരങ്ങളുടെ മണ്ണാണിത്. അതിനെ തകര്‍ക്കാന്‍ നോക്കരുതെന്നും കുമാരസ്വാമി പറഞ്ഞു. വലിയൊരു വിഭാഗം ഹിന്ദി സംസാരിക്കുന്നത് കൊണ്ട് അത് ദേശീയ ഭാഷയാവില്ല. ഒമ്പതോളം സംസ്ഥാനങ്ങളില്‍ ഹിന്ദി രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷ പോലുമല്ലെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

4

ദീര്‍ഘകാലമായി ഹിന്ദി സംസാരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തിലിരുന്ന് പ്രാദേശിക ഭാഷകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ആരംഭിച്ചത ശ്രമം ബിജെപിയും പിന്തുടരുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. ബിജെപിയുടെ മുഖപത്രം പോലെയാണ് അജയ് ദേവ്ഗണ്‍ സംസാരിക്കുന്നത്. ഒരു രാജ്യം, ഒരു നികുതി, ഒരു ഭാഷ, ഒരു സര്‍ക്കാര്‍ എന്ന ഹിന്ദി ദേശീയവാദത്തിനാണ് ബിജെപി തിരികൊളുത്തിയത്. കന്നഡ സിനിമ ഹിന്ദി സിനിമയെ മറികടന്ന് മുന്നേറുകയാണ്. കന്നഡക്കാരുടെ പ്രോത്സാഹനം കൊണ്ടാണ് ഹിന്ദി സിനിമ വളര്‍ന്നത്. അജയ് ദേവ്ഗണിന്റൈ ആദ്യ ചിത്രം ഫൂള്‍ ഓര്‍ കാന്തെ നൂറ് ദിവസം ബെംഗളൂരുവില്‍ ഓടിയ കാര്യം മറക്കരുതെന്നും കുമാരസ്വാമി പറഞ്ഞു.

5

ഉത്തരേന്ത്യയില്‍ നിന്നുള്ള പല താരങ്ങളും കരുതുന്നത് ഹിന്ദി ദേശീയ ഭാഷയാണെന്നാണ്. അവര്‍ ശരിക്കും ദക്ഷിണേന്ത്യയുടെ കാര്യത്തില്‍ അരക്ഷിതാവസ്ഥയിലാണ്. അസൂയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് അവര്‍. ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമാലോകവും തമ്മില്‍ വലിയ യുദ്ധം നടക്കുകയാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. എന്നാല്‍ ചില മേഖലകളില്‍ അത് നമ്മുടെ മാതൃഭാഷയുമാണ്. അതിനെ തീര്‍ച്ചയായും പിന്തതുണയ്ക്കും. അതോടൊപ്പം പ്രാദേശിക ഭാഷകളെയും പിന്തുണയ്ക്കും. എല്ലാ ഭാഷകളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമമെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി.

പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഗൗരവമില്ല, കോണ്‍ഗ്രസ് കളിച്ചത് ഡബിള്‍ ഗെയിംപ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഗൗരവമില്ല, കോണ്‍ഗ്രസ് കളിച്ചത് ഡബിള്‍ ഗെയിം

English summary
kannada political leaders slams ajay devgn for hindi national language remark, supports sudeep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X