ടിക്കറ്റില്ലാത്ത വിമതരെല്ലാം കുമാരസ്വാമിയുടെ മുന്നില്‍; കോളടിച്ച് ജെഡിഎസ്; കിംഗ് മേക്കറാവുമോ?
ബെംഗളൂരു: കര്‍ണാടകയില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ കൂട്ടത്തോടെ ജെഡിഎസ്സിലേക്ക്. കോണ്‍ഗ്രസിലെയും ബിജെപിയിലെയും വിമതരെല്ലാം ജെഡിഎസ് അധ്യക്ഷന്‍ കുമാരസ്വാമിയുടെ മുന്നിലെത്തിയിരിക്കുകയാണ്. താരതമ്യേന ദുര്‍ബലമായിരിക്കുന്ന അവര്‍ക്ക് വിമതരുടെ വരവ് വന്‍ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇത് വലിയൊരു നേട്ടത്തിന് ജെഡിഎസ്സിനെ സഹായിച്ചേക്കും.
കര്‍ണാടകയില്‍ കിംഗ് മേക്കറാവാനാണ് ജെഡിഎസ്സ് ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും അവരായിരുന്നു കിംഗ് മേക്കര്‍. കലബുര്‍ഗി, യാദ്ഗിര്‍ ജില്ലകളില്‍ നിന്നുള്ള കോണ്‍ഗ്രസ്-ബിജെപി നേതാക്കളായ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ജെഡിഎസ്സില്‍ ചേരാന്‍ പോവുന്നത്. അതേസമയം കുമാരസ്വാമി കലബുര്‍ഗിയില്‍ ബുധനാഴ്ച്ച് വൈകീട്ടോടെ എത്തിയിട്ടുണ്ട്. കുമാരസ്വാമിയെ ഇവരെല്ലാം കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

പലയിടത്തും മത്സരിക്കാന്‍ കഷ്ടപ്പെടുന്ന ജെഡിഎസ്സിന് വിമതരുടെ വരവ് ഗുണം ചെയ്യും. ഇവര്‍ വിജയം സമ്മാനിച്ചാല്‍ കുമാരസ്വാമിയുടെ രാഷ്ട്രീയ കരുത്ത് തന്നെ വര്‍ധിക്കും. മുന്‍ ബിജെപി എംഎല്‍എ ദൊഡപ്പഗൗഡ പാട്ടീല്‍ നരിബോല്‍ കുമാരസ്വാമിയെ കണ്ടിട്ടുണ്ട്. 2008ല്‍ മുന്‍ മുഖ്യമന്ത്രി ധരംസിംഗിനെ പരാജയപ്പെടുത്തിയിരുന്നു പാട്ടീല്‍. കലബുര്‍ഗിയിലെ കോണ്‍ഗ്രസ് നേതാവായ കൃഷ്ണാജി കുല്‍ക്കര്‍ണി, യാദ്ഗിരിയിലെ മലക്കാറെഡ്ഡി, ഷാഹാപൂരിലെ ഗുരു പാട്ടീല്‍ ഷിര്‍വാല്‍, എന്നിവരെല്ലാം കുമാരസ്വാമിയെ കണ്ട് അടുത്ത നീക്കങ്ങള്‍ ഉറപ്പിച്ച് കഴിഞ്ഞു.
ഉത്തര കര്‍ണാടക മുമ്പ് ജനതാ പാര്‍ട്ടിയുടെ കോട്ടയായിരുന്നുവെന്ന് കുമാരസ്വാമി അവകാശപ്പെട്ടു. അതേസമയം ഈ മേഖലയില്‍ നിന്ന് നിരവധി പേര്‍ ജെഡിഎസ്സില്‍ നിന്ന് മുമ്പ് രാജിവെച്ചിരുന്നു. എന്താണ് കാരണം എന്ന് മാത്രം അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അതേ നേതാക്കള്‍ ജെഡിഎസ്സിലേക്ക് തിരിച്ചുവരികയാണ്. അതേസമയം ഏതൊക്കെ നേതാക്കളാണ് തന്നെ കണ്ടതെന്ന് പറയാനാവില്ല.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
വിമത നേതാക്കളെ വരവേറ്റ് കൊണ്ട് ഒരു പരിപാടി ഉടന്‍ നടത്തും. അവര്‍ക്ക് സ്വീകരണവും നല്‍കും. പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വെള്ളിയാഴ്ച്ചയോ ശനിയോ പുറത്തുവിടും. നിരവധി പേരാണ് ജെഡിഎസ്സിലേക്ക് വരികയെന്നാണ് സൂചന. ജെഡിഎസ്സ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിപ്പിച്ചത് തന്നെ വിമതര്‍ വരുമെന്ന ഉറപ്പിലാണ്. ജെഡിഎസ്സിന് ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളുണ്ട്. ഇത് ജെഡിഎസ്സിന്റെ വൊക്കലിഗ കോട്ടയാണ്.
അതിന് പുറത്ത് മികച്ച സ്ഥാനാര്‍ത്ഥികളില്ലായിരുന്നു. നൂറ് സീറ്റില്‍ അധികം വിജയിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ജെഡിഎസ്സിന് ഇല്ലായിരുന്നു. തീരദേശ മേഖല, മാല്‍നാട്, കിട്ടൂര്‍, കല്യാണ്‍ കര്‍ണാടക മേഖലകളിലെല്ലാം ജെഡിഎസ്സിന് വിമതരെ കിട്ടിയേക്കും. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും വന്ന വിമതരെല്ലാം ജെഡിഎസ്സിന്റെ വിജയ സ്ഥാനാര്‍ത്ഥികളായി മാറുമെന്നാണ് സൂചന. കാടൂരില്‍ വൈഎസ്‌വി ദത്തയെയും ജെഡിഎസ് മത്സരിപ്പിക്കാന്‍ ഉറപ്പിച്ച് നില്‍ക്കുകയാണ്.












Click it and Unblock the Notifications