കര്‍ണാടകത്തില്‍ ഖാര്‍ഗെ മുഖ്യമന്ത്രിയാവുമോ? ഡികെ ശിവകുമാറിന്റെ സെല്‍ഫ് ഗോള്‍; സിദ്ധരാമയ്യക്ക് പണി!!
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച രീതിയില്‍ പെരുമാറുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്തിനായി വലിയ പോരാണ് ഒരു വശത്ത് നടക്കുന്നത്. എന്നാല്‍ ഡികെ ശിവകുമാറിന്റെ സെല്‍ഫ് ഇപ്പോള്‍ കോണ്‍ഗ്രസിലും കര്‍ണാടക രാഷ്ട്രീയത്തിലും ചര്‍ച്ചയായിരിക്കുകയാണ്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നായിരുന്നു ശിവകുമാറിന്റെ പരാമര്‍ശം. ഇത് സിദ്ധരാമയ്യയെ വെട്ടാനുള്ള നീക്കമായിട്ടാണ് വിലയിരുത്തല്‍. ഖാര്‍ഗെ സംസ്ഥാന രാഷ്ട്രീത്തിലേക്ക് പ്രവേശിച്ചാല്‍ ആ നിമിഷം സിദ്ധരാമയ്യയുടെ സാധ്യത അടയും. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം കിട്ടില്ലെന്ന് എന്തായാലും അറിയാം.

ഖാര്‍ഗെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശിവകുമാര്‍ അമ്പരപ്പിക്കുന്ന മറുപടി നല്‍കിയത്. തന്റെ നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദ്ദേഹം എന്റെ പാര്‍ട്ടിയുടെ അധ്യക്ഷനാണ്. എന്നേക്കാള്‍ ഇരുപത് വര്‍ഷം സീനിയറാണ് അദ്ദേഹം.ഖാര്‍ഗെയുടെ സീനിയോറിറ്റിയെയും ത്യാഗങ്ങളെയും നമ്മള്‍ ബഹുമാനിക്കണം.
ഖാര്‍ഗെ കര്‍ണാടകയുടെ മുഖ്യമന്ത്രിയാവുന്ന പക്ഷം. അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്. അതേസമയം സിദ്ധരാമയ്യ്ക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടാതാക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. ഇനിയൊരു തിരഞ്ഞെടുപ്പിന് മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച സിദ്ധരാമയ്യക്ക്, മുഖ്യമന്ത്രിയാവാനുള്ള അവസാന അവസരമാണ് ഇത്.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
എംഎല്‍എണാര്‍ അടക്കം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്. ഡികെയ്ക്ക് പക്ഷേ നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കാന്‍ സാധ്യത കുറവാണ്. ഇവിടെയാണ് ശിവകുമാര്‍ അദ്ദേഹത്തിന് ചെക്ക് വെക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഖാര്‍ഗെ ഈ രാജ്യത്തിനും സംസ്ഥാനത്തിനും ഒരുപോലെയുള്ള സമ്പത്താണ് ഖാര്‍ഗെ. പാര്‍ട്ടി എടുക്കുന്ന ഏത് വ്യക്തിയെയും താനും പിന്തുണയ്ക്കുമെന്ന് ശിവകുമാര്‍ വ്യക്തമാക്കി.
അതേസമയം നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹമുള്ളതായി ഇതുവരെ ഖാര്‍ഗെ പറഞ്ഞിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുതില്‍ റോള്‍ ഡികെ ശിവകുമാറിനാണ് ഉള്ളത്. ശിവകുമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്നാല്‍ സിദ്ധരാമയ്യക്ക് ആ നിമിഷം മറാ നില്‍ക്കേണ്ടി വരും.
തിരഞ്ഞെടുപ്പിസ് സ്ഥാനാര്‍ത്ഥികളില്‍ മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയുണ്ടാവില്ലെന്ന് ഖാര്‍ഗെ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മുന്നോട്ട് പോകും. ഹൈക്കമാന്‍ഡ് തീരാനിക്കും ആരാകും മുഖ്യമന്ത്രിയെന്നും ഡികെ പറഞ്ഞു. ഒന്നൊഴിയാതെ എല്ലാ സമുദായങ്ങളെയും കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications