കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയില്‍ നിന്നും സംരക്ഷണം വേണമെന്ന് യുവതിയുടെ പരാതി

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: കര്‍ണാടക ടെക്‌സ്റ്റൈല്‍ മന്ത്രി ബാബുറാവു ചിഞ്ചനസൂറില്‍ നിന്നും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും കാട്ടി മുപ്പത്തിയൊന്നുകാരിയായ യുവതി പോലീസില്‍ പരാതി നല്‍കി. മന്ത്രി നല്‍കിയ ചെക്ക് തിരിച്ചുവന്നതിനെ തുടര്‍ന്ന് മന്ത്രിക്കെതിരെ പരാതി നല്‍കിയ അഞ്ജന ശാന്തിവീര്‍ ആണ് സിറ്റി പോലീസ് കമ്മീഷണറെ പോലീസ് പ്രൊട്ടക്ഷനായി സമീപിച്ചത്.

മുന്നു വര്‍ഷം മുന്‍പ് കുടുംബ സുഹൃത്തായിരുന്നു ബാബുറാവുവിന് 11.88 കോടി രൂപ ലോണ്‍ എടുത്തു നല്‍കിയതായി അഞ്ജന പറയുന്നു. ബിസിനസില്‍ നഷ്ടം വന്നെന്നു കാട്ടി ബാബുറാവു സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ നിശ്ചിത സമയത്ത് പണം തിരിച്ചു തരാത്തതിനാല്‍ അഞ്ജന തന്നെ പണം അടക്കേണ്ടിവന്നു.

bahurao-chinansur

അതിനിടെ ഇലക്ഷനില്‍ നിന്ന ബാബുറാവു എംഎല്‍എ ആകുകയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു. പല തവണയായി പണം ആവശ്യപ്പെട്ട് അഞ്ജന സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് മന്ത്രി ചെക്ക് നല്‍കാന്‍ തയ്യാറായത്. എന്നാല്‍, പണമില്ലെന്ന് കാട്ടി ചെക്കു മടങ്ങി. പണം നിക്ഷേപിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും മന്ത്രി വാക്കു പാലിച്ചില്ല.

ഇതോടെ ജൂലായ് മൂന്നിന് അഞ്ജന കോടതിയെ സമീപിച്ചു. എന്നാല്‍, ഇതിന് പിന്നാലെ അഞ്ജന തന്റെ ചെക്ക് ബുക്ക് തട്ടിയെടുത്ത് ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി മറ്റൊരു പരാതിയും നല്‍കി. മന്ത്രിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ഭീഷണി ഫോണ്‍ വന്നതോടെയാണ് അഞ്ജന പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്.

English summary
Lady wants police protection from Karnataka minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X