Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനത്തര്‍ക്കം; ഭാര്യയെ ഹാര്‍പിക് കുടിപ്പിച്ചു

ബാംഗ്ലൂര്‍: ടോയ്‌ലെറ്റ് വൃത്തിയാക്കാനുള്ള ഹാര്‍പിക് കുടിപ്പിച്ച് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ് തിരയുന്നു. ബാംഗ്ലൂരിലാണ് സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ഹാര്‍പിക് കുടിപ്പിച്ച് കൊല്ലാന്‍ ഭര്‍ത്താവ് ശ്രമം നടത്തിയത്. ബി എന്‍ ഷീല എന്ന 27 കാരിയാണ് കൊലപാതക ശ്രമത്തിന് ഇരയായത്. കെ നരേന്ദ്ര ബാബുവാണ് ഭാര്യയെ ബലമായി ഹാര്‍പിക് കുടിപ്പിച്ചത്.

ഇത് മാത്രമല്ല, ഭാര്യയെ കൊല്ലാന്‍ ഇയാള്‍ വേറെയും വഴികള്‍ നോക്കിയിട്ടുണ്ട്. സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കാനും കഴുത്തുഞെരിച്ചു കൊല്ലാനും ഇയാള്‍ ശ്രമം നടത്തിയിട്ടുണ്ട്. ജൂണ്‍ എട്ടിനാണ് ഷീല ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. മെയ് 19 നാണണത്രെ ഇവര്‍ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം ഉണ്ടായത്. കനകപുര റോഡിലുള്ള ഫഌറ്റില്‍ വെച്ചായിരുന്നു സംഭവം. ഐ ടി ജീവനക്കാരനാണ് നരേന്ദ്ര ബാബു.

murder

നേരത്തെ തയ്യാറാക്കിയ പ്ലാന്‍ പ്രകാരമായിരുന്നു കൊലപാതക ശ്രമമെന്ന് ഷീല പരാതിയില്‍ പറയുന്നു. നരേന്ദ്ര ബാബു അമ്മയെ വിളിച്ച് വിവരം പറഞ്ഞിരുന്നത്രെ. മെയ് 19 ന് രാവിലെ മൊബൈല്‍ ഫോണ്‍ കേടാക്കി എന്ന് പറഞ്ഞ് ബാബു ഷീലയോട് തട്ടിക്കയറി. താനല്ല എന്ന് പറഞ്ഞപ്പോള്‍ മകനം ഉപദ്രവിക്കാന്‍ തുടങ്ങി. തടയാന്‍ ശ്രമിച്ച ഷീലയെ ടോയ്‌ലെറ്റില്‍ നിന്നും ഹാര്‍പിക് എടുത്തുകൊണ്ടുവന്ന് കുടിപ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം നരേന്ദ്ര ബാബു വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. ബോധക്കേടിന്റെ ലക്ഷണം തോന്നിയ ഷീല 108 ല്‍ വിളിച്ച് ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. സ്ത്രീധനത്തുകയെ ചൊല്ലി നരേന്ദ്രബാബു മുന്‍പും ഷീലയെ പീഡിപ്പിച്ചിരുന്നത്രെ. ബാബുവിന്റെ മാതാപിതാക്കളടക്കം എട്ടുപേര്‍ക്കെതിരായാണ് ഷീല പരാതി നല്‍കിയിട്ടുള്ളത്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+