കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: സമ്പാദ്യം മുഴുവന്‍ പ്രണയിനിക്ക് സമ്മാനിച്ചു, അവസാനം തുണയായത് ഭാര്യയും പിതാവും

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: കാമുകിയോടുള്ള അടങ്ങാത്ത പ്രണയം കുടുംബ ജീവിതം തകിടം മറിച്ചപ്പോള്‍ അവസാനം തുണയായത് ഭാര്യയും പിതാവുമായിരുന്നു. ബെംഗളൂരുവിലെ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളിയായ ബോബി ഫിലിപ്പിന്റെ ജീവിതത്തില്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ സംഭവിച്ചത് സിനിമാ കഥകളെ വെല്ലുന്ന കാര്യങ്ങളാണ്.

സെക്‌സ് റാക്കറ്റില്‍ നിന്നും പിടിയിലായ 23 കാരി പറഞ്ഞത് ' സ്വര്‍ണക്കൂട്ടിലടച്ച പക്ഷിയാണ് ഞാന്‍'സെക്‌സ് റാക്കറ്റില്‍ നിന്നും പിടിയിലായ 23 കാരി പറഞ്ഞത് ' സ്വര്‍ണക്കൂട്ടിലടച്ച പക്ഷിയാണ് ഞാന്‍'

വര്‍ഷങ്ങളായി ബെംഗളൂരുവിലെ കാഡുഗൊഡിയില്‍ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കും ഒപ്പം താമസിച്ചു വരികയാണ് ബോബി. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് ഒഡിഷ സ്വദേശിനിയായ യുവതി കണ്ടുമുട്ടുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് വായിക്കൂ..

ബോബിയുടെ കുടുംബം

ബോബിയുടെ കുടുംബം


മലയാളിയായ ബോബി ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കും ഒപ്പം ബെംഗളൂരുവിലെ കാഡുഗൊഡിയിലാണ് താമസിക്കുന്നത്. ഐടി ജീവനക്കാരനായ ബോബിയ്ക്ക് മാസത്തില്‍ 75000 രൂപയോളം ശമ്പളം ലഭിക്കുന്നുണ്ട്.

പ്രണയത്തിന്റെ തുടക്കം

പ്രണയത്തിന്റെ തുടക്കം


ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ട ഒഡിഷ സ്വദേശിനിയുമായി ബോബി പ്രണയത്തിലായി. എവിടെ വെച്ചാണ് ഇവര്‍ പ്രണയത്തിലായത് എന്ന് വ്യക്തമല്ല.

സമ്പാദ്യം മുഴുവന്‍ കാമുകിയ്ക്ക്

സമ്പാദ്യം മുഴുവന്‍ കാമുകിയ്ക്ക്


കാമുകിയ്ക്ക് ഷോപ്പിങിനും ദൈനംദിന ആവശ്യങ്ങള്‍ക്കും ബോബി അക്കൗണ്ടില്‍ നിന്നും പണം അയച്ച് കൊടുക്കുമായിരുന്നു. ഏഴു മാസമായി കാമുകിയുടെ സന്തോഷത്തിനായി സമ്പാദ്യം മുഴുവന്‍ ചിലവഴിച്ചു.

കാറ് വില്‍ക്കാനുള്ള ശ്രമം

കാറ് വില്‍ക്കാനുള്ള ശ്രമം


കാമുകിയ്ക്ക് ബെംഗളൂരുവില്‍ ഫ്ളാറ്റ് വാങ്ങുന്നതിന് സ്വന്തം കാറ് വില്‍ക്കാന്‍ തട്ടിപ്പ് നടത്തിയപ്പോഴാണ് ബോബി പിടിയിലായത്. പലരില്‍ നിന്നും പണം വാങ്ങി കാറ് കൈമാറാതെ തട്ടിപ്പ് നടത്തി

പോലീസ് അറസ്റ്റ് ചെയ്തു

പോലീസ് അറസ്റ്റ് ചെയ്തു


തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ പരാതിയിലാണ് ബോബിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കാമുകിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വന്നത്.

കാമുകി ചതിച്ചു

കാമുകി ചതിച്ചു


ബോബിയുടെ അക്കൗണ്ടില്‍ നിന്നും പണം കൈമാറാതെ വന്നപ്പോള്‍ ഫഌറ്റ് ഉപേക്ഷിച്ച് പോകുകയായിരുന്നു.

അവസാനം തുണയായത്

അവസാനം തുണയായത്


കാര്യങ്ങള്‍ അറിഞ്ഞ ബോബിയുടെ ഭാര്യയും ബോബിയുടെ പിതാവുമാണ് രക്ഷയ്ക്കായ് എത്തിയത്. ബോബി വരുത്തി വെച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പിതാവ് വാക്ക് നല്‍കി.

English summary
Man held for trying to dupe potential car buyers to raise money for girlfriend's home loans; wife says, 'it serves him right'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X