കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂരമായ ബലാത്സംഗം അഴിച്ച് വിടാനും അതിക്രമങ്ങള്‍ക്കുമുള്ള ലൈസൻസല്ല വിവാഹം: കർണാടക ഹൈക്കോടതി

Google Oneindia Malayalam News

ബെംഗളൂരു: ക്രൂരമായ ബലാത്സംഗം അഴിച്ച് വിടാനും അതിക്രമങ്ങള്‍ക്കുമുള്ള ലൈസൻസല്ല വിവാഹമെന്ന് കർണാടക ഹൈക്കോടതി. ബലാത്സംഗം ഏതൊരാള്‍ ചെയ്താലും അത് ശിക്ഷാർഹമാണ്. അത് ഭർത്താവായാലും ആരായാലും അങ്ങനെ തന്നെയാണെന്നും വൈവാഹിക ബലാത്സംഗം സംബന്ധിച്ച ഉത്തരവിൽ കർണാടക ഹൈക്കോടതി വ്യക്തമാക്കി.

"ഭർത്താവ് ആണെങ്കിലും അവളുടെ സമ്മതത്തിന് വിരുദ്ധമായി ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്ന ക്രൂരമായ പ്രവൃത്തിയെ ബലാത്സംഗം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ഭർത്താവ് ഭാര്യയെ ലൈംഗികമായി ആക്രമിക്കുന്നത് ഭാര്യയുടെ മാനസികാവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അത് അവളിൽ മാനസികവും ശാരീരികവുമായ സ്വാധീനം ചെലുത്തുന്നു.ഭർത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികൾ ഭാര്യമാരുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നു. അതിനാൽ, നിയമനിർമ്മാതാക്കൾ ഇപ്പോൾ "നിശബ്ദതയുടെ ശബ്ദം കേൾക്കേണ്ടത്" അനിവാര്യമാണെന്നും ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കി.

court1

ഭർത്താക്കൻമാർ ഭാര്യമാരുടെ ഭരണാധികാരികളാണെന്നും അവരുടെ ശരീരവും മനസ്സും ആത്മാവും ഉണ്ടെന്നുള്ള ചിരപുരാതനമായ ചിന്തയും പാരമ്പര്യവും ഇല്ലാതാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പൗരാണികവും പ്രതിലോമപരവും മുൻവിധിയുള്ളതുമായ ഈ ധാരണയിൽ മാത്രമാണ് ഇത്തരം കേസുകൾ രാജ്യത്ത് കൂണുപോലെ മുളച്ചുപൊന്തുന്നതെന്നും ഉത്തരവിൽ പറയുന്നു.

Recommended Video

cmsvideo
മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ആന്റണിയേയും ദിലീപിനേയും 'എടുത്ത് പുറത്ത് കളയാന്‍' ഫിയോക്ക്: വമ്പന്‍മാർക്ക് വന്‍ തിരിച്ചടിആന്റണിയേയും ദിലീപിനേയും 'എടുത്ത് പുറത്ത് കളയാന്‍' ഫിയോക്ക്: വമ്പന്‍മാർക്ക് വന്‍ തിരിച്ചടി

English summary
Marriage is not a license to commit atrocities and rape: Karnataka High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X