കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ടെക്കി മഹ്ദിയുടെ അറസ്റ്റ്; പ്രതികാരം ചെയ്യുമെന്ന് ഭീഷണി

  • By Gokul
Google Oneindia Malayalam News

ബംഗളൂരു: ട്വിറ്ററിലൂടെ ആയിരക്കണക്കിന് ചെറുപ്പക്കാരെ ഐസിസിലേക്ക് ആകര്‍ഷിച്ച ബെംഗളൂരുവിലെ ടെക്കി മെഹ്ദി മസ്‌റൂര്‍ ബിശ്വാസിനെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് ഭീഷണി. തങ്ങളുടെ സഹോദരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രതികാരം ചെയ്യുമെന്നും കാട്ടി ബെംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അഭിഷേക് ഗോയലിനാണ് ഭീഷണി ലഭിച്ചത്. ഭീഷണി കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, അറസ്റ്റിലായ ബംഗാള്‍ സ്വദേശി മെഹ്ദി മസ്‌റൂര്‍ ബിശ്വാസിനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച രാത്രിയാണ് ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. പോലീസ് കസ്റ്റഡിയില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ഐസിസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് പ്രധാനമായും ചോദ്യംചെയ്യല്‍.

mehdi-masroor-biswas

ഐസിസിനുവേണ്ടി പ്രവര്‍ത്തിച്ചെന്ന് സമ്മതിച്ച മെഹ്ദി താന്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ ആരെയും പ്രേരിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 125ാം വകുപ്പ് പ്രകാരം രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്ന കുറ്റപ്രകാരവും മെഹ്ദിക്കെതിരെ കേസെടുത്തിട്ടുണ്ട്. യുഎപിഎ പ്രകാരവും കുറ്റം ചുമത്തി.

ഷാമി വിറ്റ്‌നസ് എന്ന പേരിലായിരുന്നു ഇയാള്‍ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. സൈബര്‍ സെല്ലിന്റെ സമര്‍ത്ഥമായ ഇടപെടലിലൂടെയാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. റിട്ടയേര്‍ഡ് ഇലക്ട്രിസിറ്റി ജീവനക്കാരന്റെ മകനാണ് മെഹ്ദി. തന്റെ മകന്റെ ട്വിറ്റര്‍ അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തതാണെന്നാണ് മെഹ്ദിയുടെ പിതാവിന്റെ പ്രതികരണം.

English summary
Mehdi's arrest; ISIS threatens Bangalore Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X