Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകവലിയ്ക്കാന്‍ കൂട്ട് വേണം, ഒല ക്യാബ് ഡ്രൈവര്‍ യുവതിയോട് ചെയ്തത്...

ബെംഗളൂരു: പുകവലിയ്ക്കാന്‍ കൂട്ടിനായ ക്യാബിനുള്ളില്‍ പൂട്ടിയിട്ടതായി വനിതാ അഭിഭാഷകയുടെ വെളിപ്പെടുത്തലുകള്‍. ബെമഗളൂരു നഗരത്തില്‍ ജോലി ചെയ്യുന്ന വനിതയാണ് ഒല ക്യാബ് ഡ്രൈവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

പതിവുപോലെ വീട്ടിനടുത്തെത്താനായപ്പോള്‍ പേര്, വയസ്സ്, പുകവലി, മദ്യപാനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ശേഷം പുകവലിയ്ക്കുന്നതിന് കൂട്ടിരിക്കാനായി ക്യാബിനുള്ളില്‍ പൂട്ടിയിട്ടുവെന്നാണ് പരാതി. യുവതിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് സിഗരറ്റ് വാങ്ങാന്‍ പോയ ഡ്രൈവര്‍ യുവതിയില്‍ നിന്ന് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടുവെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ റൈഡിനായി വിളിക്കാന്‍ നമ്പര്‍ നല്‍കിയെന്നും യുവതി ആരോപിക്കുന്നു.

ola

ഓല ക്യാബില്‍ വച്ച് യാത്രക്കാരിയുടെ വീഡിയോ പകര്‍ത്തല്‍, യാത്രക്കാരിയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തല്‍, തുടങ്ങിയ സംഭവങ്ങള്‍ ഓല ക്യാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമായാണ്. ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതോടെ ക്യാബ് കമ്പനിയ്ക്ക് പരാതി നല്‍കിയ യുവതി ഒല ക്യാബില്‍ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.


കൂടുതല്‍ വാര്‍ത്തകള്‍:

കാവേരി നദീജല തര്‍ക്കം, കര്‍ണാടകയ്ക്ക് തിരിച്ചടി: ഒക്ടോബര്‍ ഒന്നുമുതല്‍ 6000 ഘനയടി വെള്ളം നല്‍കാന്‍ സുപ്രീം കോടതി

റിലയന്‍സ് ജിയോ തരുന്ന അഞ്ച് പണികള്‍, നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+