കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ലക്ഷം പേരുടെ പണം തട്ടിയ ശേഷം ഓണ്‍ലൈന്‍ കമ്പനി പൂട്ടി

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ പറ്റിച്ച ശേഷം പൂട്ടിപ്പോകുന്ന കമ്പനികള്‍ നാട്ടില്‍ ഇഷ്ടം പോലെയുണ്ട്. എന്നാല്‍ ഓണ്‍ലൈനിലും ഇതേ തട്ടിപ്പ് തുടങ്ങിയാലോ. രണ്ട് ലക്ഷം ആളുകളില്‍ നിന്നും പറ്റിച്ച 2 കോടിയിലധികം രൂപയുമായി മുങ്ങിയിരിക്കുകയാണ് ദില്ലി ആസ്ഥാനമായുള്ള Adooye.com എന്ന ഓണ്‍ലൈന്‍ കമ്പനി.

പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വന്‍ ലാഭമുണ്ടാക്കാം എന്ന് വാഗ്ദാനം ചെയ്താണത്രെ കമ്പനി ആളുകളില്‍ നിന്നും പണം കൈക്കലാക്കിയത്. തുടര്‍ന്ന് പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ കമ്പനി പൂട്ടുകയും ചെയ്തു. ഇവരുടെ വാഗ്ദാനം വിശ്വസിച്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് ലക്ഷത്തോളം ആളുകളാണ് വന്‍ തട്ടിപ്പിന് ഇരയായത്.

adooye

3000 മുതല്‍ 25000 രൂപ വരെയാണ് രജിസ്‌ട്രേഷന്‍ എന്ന പേരില്‍ ഇവര്‍ ആളുകളില്‍ നിന്നും പണം സ്വരൂപിച്ചത്. 3000, 6000, 12000, 25000 എന്നിങ്ങനെയാണ് ഓരോരുത്തരും പണം നിക്ഷേപിച്ചിരിക്കുന്നത്. 3000 രൂപ മുടക്കി രജിസ്റ്റര്‍ ചെയ്താല്‍ 120 ദിവസത്തിന് ശേഷം 7000 രൂപ കിട്ടുമെന്നായിരുന്നു ഓഫര്‍. സൈറ്റിലെ പരസ്യങ്ങളില്‍ ക്ലിക് ചെയ്യുന്നതിന് പ്രതിഫലം എന്നാണത്രെ രജിസ്റ്റര്‍ ചെയ്യുന്നവരോട് പറഞ്ഞത്.

പറ്റിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ഇവര്‍ക്കൊന്നും ഒരു രൂപ പോലും പ്രതിഫലമായി കിട്ടിയിട്ടില്ല. ബാംഗ്ലൂരില്‍ നിന്നാണ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ കൂടുതലും. ദില്ലി ആസ്ഥാനമായുളള കമ്പനിക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് പണം പോയവര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു.

English summary
Online firm shuts shop after promising customers money. The firm, which collected money from people and assured them high returns by paying them to clicking on advertisements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X