കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗേള്‍സ് സ്‌കൂളിനെതിരെയും പോസ്‌കോ?

Google Oneindia Malayalam News

ബെംഗളൂരു: ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമമായ പോസ്‌കോ പ്രകാരം പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിനെതിരെ കേസ്. ബെംഗളൂരുവിലെ പ്രശസ്തമായ ഓള്‍ ഗേള്‍സ് സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ക്കെതിരെയാണ് കേസ്. പോസ്‌കോ വകുപ്പുകളും ഐ പി സി 354 (എ) ഉം ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രതിഷേധിച്ച കുട്ടികളെ കൈയേറ്റം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നാരോപിച്ചാണ് സെന്‍ട്രല്‍ ഡിവിഷന്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌കൂളില്‍ പുതിയ പ്രിന്‍സിപ്പാള്‍ സ്ഥാനമേല്‍ക്കുന്നത് സംബന്ധിച്ചായിരുന്നു പ്രതിഷേധം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സ്‌കൂളിലെ അധ്യാപിക തന്നെയാണ് മാനേജ്‌മെന്റ് അംഗങ്ങള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

school-girls

സ്‌കൂള്‍ കോമ്പൗണ്ടിലെത്തിയ മാനേജ്‌മെന്റ് അംഗങ്ങള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തിരികെ ക്ലാസ് മുറിയില്‍ പോകാന്‍ ആവശ്യപ്പെട്ട് ഇവരെ ശാരീരികമായി ഉപദ്രവിച്ചു എന്നും പരാതിയുണ്ട്. നിലവിലെ പ്രിന്‍സിപ്പാളിനെ മാറ്റി പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് എതിരെയായിരുന്നു കുട്ടികളുടെ പ്രതിഷേധം.

എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് കയ്യിന്‍ ബാനറുകളുമേന്തി പ്രതിഷേധിക്കാന്‍ ഇറങ്ങിയത്. വ്യാഴാഴ്ച 7.30 ഓടെയാണ് പ്രതിഷേധം തുടങ്ങിയത്. 9.30 ഓടെ പുതിയ പ്രിന്‍സിപ്പാളും കൂടെ രണ്ട് പേരും സ്‌കൂളിലെത്തി. ഇവരെ സ്‌കൂളില്‍ കടക്കാന്‍ അനുവദിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കബന്‍ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
POCSO case slapped against management of girls’ school Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X