കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ചാര്‍ജ് ചെയ്യവേ 22കാരന്‍ മരിച്ചു, അച്ഛന് 7 ലക്ഷം

Google Oneindia Malayalam News

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ 22 കാരന്‍ മരിച്ച സംഭവത്തില്‍ 7 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 2014 മാര്‍ച്ച് 20 രാത്രിയാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള ശ്രമത്തിനിടെ 22 കാരനായ ഹുച്ചൈയ്യ ഷോക്കേറ്റ് മരിച്ചത്. ഇയാളുടെ കുടുംബത്തിന് ബെസ്‌കോം നേരത്തെ 3.4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഈ തുക ഇരട്ടിപ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹുച്ചൈയ്യയുടെ പിതാവായ ഗംഗാധരയ്യയാണ് കൂടുതല്‍ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹുച്ചൈയ്യ തങ്ങളുടെ കുടുംബത്തിലെ വരുമാനമുള്ള ഏക അംഗമായിരുന്നു എന്നും ഇയാള്‍ പറഞ്ഞു. പത്താം ക്ലാസ് കഴിഞ്ഞത് മുതല്‍ ഹുച്ചൈയ്യ ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. 7500 രൂപയായിരുന്നു ഇയാളുടെ മാസശമ്പളം.

mobile-call

48 കാരനായ ഗംഗാധരയ്യയ്ക്കും ഭാര്യയ്ക്കും ഹുച്ചൈയ്യയെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. ഏകമകനായ ഹുച്ചൈയ്യ മരിച്ചതോടെ ഇവരുടെ ജീവിതം പ്രയാസത്തിലാണ് എന്ന് അഭിഭാഷകന്‍ എ വി അമരനാഥന്‍ പറഞ്ഞു. രാത്രി 9.30ഓടെ ഷോക്കേറ്റ് വീണ ഹുച്ചൈയ്യയെ ഗംഗാധരയ്യയും ഭാര്യയും മകളും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.

ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ആണ് തങ്ങളുടെ മകന്റെ മരണത്തിന് കാരണമായതെന്നാണ് ഗംഗാധരയ്യയും കുടുംബവും ആരോപിക്കുന്നത്. തങ്ങളുടെ വീഴ്ച അംഗീകരിച്ച ബെസ്‌കോം നേരത്തെ 3.4 ലക്ഷം രൂപയുടെ ചെക്ക് ഹുച്ചൈയ്യയുടെ കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇത് ഇരട്ടിയാക്കിക്കൊടുക്കാനാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

English summary
Rs 7L relief to kin of man who died trying to charge his mobile phone in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X