കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഗ്ഗ് അലര്‍ജി: കേക്ക് കഴിച്ച വിദ്യാര്‍ത്ഥിക്ക് മസ്തിഷ്‌ക മരണം

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: മിടുക്കനായ ഒരു കൗമാരക്കാരനാണ് ഇപ്പോള്‍ മസ്തിഷ്‌ക മരണം സംഭവിച്ച് ആശുപത്രിയില്‍ കഴിയുന്നത്. കാരണം എന്തെന്നോ... മുട്ട ചേര്‍ന്ന കേക്ക് കഴിച്ചത്.

ബാംഗ്ലൂരിലെ പ്രമുഖ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് 16 കാരനായ നൂതന്‍ അജയ്. സ്‌കൂളിലെ കായിക മത്സരങ്ങളില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തില്‍ അമ്മ വാങ്ങിക്കൊടുത്ത കേക്ക് കഴിച്ചതാണ് നൂതന്റെ ജീവന് തന്നെ ഭീഷണിയായിരിക്കുന്നത്.

നവംബര്‍ 29 നായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ നൂതനും അമ്മയും ചേര്‍ന്ന് ഫോറം മാളിനടുത്തുളള ഒരു കോഫ് ഷോപ്പില്‍ നിന്ന് കേക്ക് വാങ്ങി. പിന്നീട് വീട്ടിലെത്തി കേക്ക് കഴിച്ചതും നൂതന് അസ്വസ്ഥതകള്‍ തോന്നാന്‍ തുടങ്ങി.ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

രണ്ട് ഇന്‍ജക്ഷനുകളാണ് ഇവിടെ നിന്ന് നൂതന് നല്‍കിയത്. എന്നാല്‍ അപ്പോഴേക്കും സ്ഥിതി കൈവിട്ടുപോകുന്ന നിലയിലായി. ബോധം നഷ്ടപ്പെട്ടു. ശ്വാസം കഴിക്കാന്‍ വിഷമിക്കുന്നതായും കാണപ്പെട്ടു.

Pastry

നൂതന്റെ മുത്തച്ഛന്‍ ഇടപെട്ട് പെട്ടെന്ന് തന്നെ കുറച്ചുകൂടി മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അവര്‍ക്കും കാര്യമായൊന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. മസ്തിഷ്‌കമരണം 90 ശതമാനവും സംഭവിച്ചുകഴിഞ്ഞു. എഗ്ഗ് അലര്‍ജി മാത്രമാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് പറയാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആദ്യത്തെ ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്ന് അധികമായിപ്പോയതും പ്രശ്‌നമായിട്ടുണ്ട്.

തനിക്ക് എഗ്ഗ് അലര്‍ജിയാണെന്ന കാര്യം നൂതന് അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ വളരെയേറെ ശ്രദ്ധയും ചെസുത്തിയിരുന്നു. കോഫി ഷോപ്പില്‍ നിന്ന് വാങ്ങിയ കേക്കില്‍ മുട്ട ചേര്‍ത്തിരുന്നില്ലെന്നാണ് കരുതിയത്.

സ്‌കൂളിലെ മികച്ച അത്‌ലറ്റ് ആയിരുന്നു നൂതന്‍. കായിക മേളയില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടി വീട്ടിലെത്തിയപ്പോള്‍ കാത്തിരുന്നത് ഇങ്ങനെ ഒരു ദുരന്തം ആയിരുന്നു.

English summary
School student is declared brain-dead after reaction to egg in food.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X