കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വാട്‌സ് ആപ്പ് മെസേജ് കിംസിന് കൊടുത്ത പണി!

ഒരു വാട്‌സ് ആപ്പ് മെസേജ് കിംസിന് കൊടുത്ത പണി!ഒരു വാട്‌സ് ആപ്പ് മെസേജ് കിംസിന് കൊടുത്ത പണി!

  • By Super Admin
Google Oneindia Malayalam News

ബെംഗളൂരു: കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ സന്ദേശങ്ങള്‍ പതിനായിരങ്ങളില്‍ എത്തുന്നു എന്നതാണ് വാട്‌സ് ആപ്പ് യുഗത്തിന്റെ ഒരു പ്രത്യേകത. ഇത്തരം മെസേജുകള്‍ ചിലപ്പോള്‍ പ്രശ്‌നങ്ങളും സൃഷ്ടിക്കും. ബെംഗളൂരുവിലെ പ്രശസ്തമായ കിംസ് (കെംപഗൗഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആശുപത്രിയിലാണ് വാട്‌സ് ആപ്പ് കൊണ്ടുണ്ടായ ഈ പൊല്ലാപ്പ് അരങ്ങേറിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഒരു ആണ്‍കുട്ടിയെ ജനുവരി 27ന് കിംസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. മെസേജ് കഴിയുന്നവര്‍ക്കെല്ലാം ഫോര്‍വേഡ് ചെയ്ത് കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടെത്താന്‍ സഹായിക്കണമെന്നും. കേട്ടത് പാതി കേള്‍ക്കാത്തത് പാതി മെസേജ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് പറന്നു.

whats-app

ഡോക്ടര്‍മാര്‍ അടക്കം ആയിരക്കണക്കിന് പേര്‍ക്കാണ് സന്ദേശം കിട്ടിയത്. മെസേജ് വായിച്ചവര്‍ വെറുതെയിരുന്നില്ല. നേരിട്ടും അല്ലാതെയും ആശുപത്രിയില്‍ അന്വേഷണവുമായി എത്തി. കുട്ടിയെ കാണാനും തിരിച്ചറിയാനുമായി ആളുകള്‍ തടിച്ചുകൂടിയപ്പോഴാണ് രസം. അങ്ങനെ ഒരു കുട്ടിയില്ല. ആക്‌സിഡന്റില്‍ പെട്ട് അത്തരം ഒരു കുട്ടിയെ ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ച രാവിലെയോ കിംസില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല.

ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും തടിച്ചുകൂടിയ ആളുകളും മറ്റും ചേര്‍ന്ന് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലായി പിന്നെ. വൈകുന്നേരത്തോടെയാണ് ബെംഗളൂരുവിലെ കിംസിലല്ല മുംബൈയിലെ കിംസിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിക്കാന്‍ പറ്റിയത്. അതിനുശേഷം മാത്രമാണ് ആശുപത്രി സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതെന്ന് ഡോക്ടര്‍ കെ പരസ് പറഞ്ഞു.

English summary
WhatsApp message stalled work at KIMS Hospital after Doctors went on a wild goose chase for a boy with head injury, Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X