ഭാര്യ ചോറുണ്ണാന്‍ വൈകി, പ്രൊഫസര്‍ തൂങ്ങിമരിച്ചു
ബാംഗ്ലൂര്‍: അത്താഴം കഴിക്കാന്‍ ഭാര്യ വൈകിയെത്തിയതില്‍ ദേഷ്യപ്പെട്ട് കോളേജ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു. 32 കാരനായ സുനില്‍ ദോഡ്ഡണ്ണയ്യയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. ഇന്ദിരാനഗറിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നഗറിലായിരുന്നു സംഭവം. ബാംഗ്ലൂര്‍ കെ ആര്‍ പുരം ഈസ്റ്റ് വെസ്റ്റ് കോളേജിലെ അധ്യാപകനാണ് ഇയാള്‍.
കെ ആര്‍ പുരം ഈസ്റ്റ് വെസ്റ്റ് കോളേജിലെ അധ്യാപകനായ സുനില്‍ ദൊഡ്ഡണ്ണയ്യ ഭാര്യയും രണ്ട് മക്കളുമൊപ്പം ഇന്ദിരാ നഗറിലാണ് താമസം. വ്യാഴാഴ്ച രാത്രി ഭാര്യയെ അത്താഴം കഴിക്കാന്‍ വേണ്ടി വിളിച്ച് കാത്തിരുന്ന് മടുത്താണ് ഇയാള്‍ ഈ കടുംകൈ ചെയ്തത്. പത്ത് മിനുട്ട് വൈകിയാണ് ഭാര്യ അത്താഴം കഴിക്കാനെത്തിയത്.

ഇതില്‍ പ്രതിഷേധിച്ച് സുനില്‍ ദൊഡ്ഡയ്യ മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു എന്ന് സുനിലിന്റെ അച്ഛന്‍ ദൊഡ്ഡണ്ണയ്യ പറഞ്ഞു. വളരെ എളുപ്പം ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നത്രെ സുനില്‍. വീട്ടുകാരോട് വഴക്കിട്ടാല്‍ സുനില്‍ മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുക പതിവാണ്. അതുകൊണ്ട് തന്നെ വീട്ടുകാര്‍ ഇതത്ര കാര്യമായി എടുത്തില്ല.
ദേഷ്യം മാറി സുനില്‍ ഇറങ്ങിവരുന്നതും കാത്തിരിക്കുകയായിരുന്നു വീട്ടുകാര്‍. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും സുനില്‍ വാതില്‍ തുറന്നില്ല. വിളിച്ചിട്ടും മറുപടി ഒന്നും ഉണ്ടായില്ല. വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കിയപ്പോള്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ സുനിലിനെ കാണുകയായിരുന്നു. സുനിലിന്റെ മുറിയില്‍ നിന്നും പോലീസിന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications