കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യമന്ത്രിയ്ക്കെതിരെ ലൈംഗികാരോപണം

  • By Meera Balan
Google Oneindia Malayalam News

rape
മൈസൂര്‍: കര്‍ണാടക മുന്‍ ആരോഗ്യ മന്ത്രി എസ് എ രാമദാസിനെതിരെ ലൈംഗികാരോപണവുമായി സ്ത്രീ രംഗത്ത്. ടുമുകൂര്‍ ജില്ലിയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ കഌര്‍ക്കായ പ്രേമ കുമാരി എന്ന സ്ത്രീയാണ് മന്ത്രി തന്നെ പീഡിപ്പിച്ചുവെന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. 2009 മുതല്‍ മന്ത്രി തന്നെ പീഡിപ്പിയ്ക്കുകയായിരുന്നെന്നാണ് സ്ത്രീ പറയുന്നത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് രാമദാസ് സ്വന്തം വീട്ടില്‍ വച്ച് തന്നെ വിവാഹം കഴിച്ചെന്നാണ് സ്ത്രീ അവകാശപ്പെടുന്നത്. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെന്നും ഇവര്‍ പറയുന്നു. വിവാഹിതരാണെന്നതിന് തെളിവുകളൊന്നും സ്ത്രീയുടെ കൈവശമില്ല.

കുറേ വര്‍ഷങ്ങളായി അടുപ്പത്തി്‌ലായിരുന്നെങ്കിലും രാമദാസിന്റെ രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ കാരണമാണ് വിവാഹത്തിന് നിര്‍ബന്ധിയ്ക്കാതിരുന്നതെന്നും സ്ത്രീ. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം തയ്യാറല്ലെന്നും സ്ത്രീ പറയുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറുന്നതിനായി എട്ട് മാസം മുന്‍പ് സ്ത്രീയ്ക്ക് 1.75 കോടി രൂപ മന്ത്രി വാഗ്ദാനം ചെയ്തിരുന്നതായും സ്ത്രീ ആരോപിയ്ക്കുന്നു. തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിയ്ക്കുകയായിരുന്നു മന്ത്രിയെന്നാണ് സ്ത്രീയുടെ ആരോപണം

എന്നാല്‍ ആരോപണങ്ങളെ മുന്‍ മന്ത്രി നിഷേധിച്ചു. സ്ത്രീയ്ക്ക് ഭ്രാന്താണെന്നും മന്ത്രി പറഞ്ഞു. സ്ത്രീ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. പൊലീസ് കോണ്‍സ്റ്റബിളായിരുന്ന ഇവരുടെ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് ജോലി ലഭിയ്ക്കുന്നത്. സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് സ്ത്രീ തന്റെ സഹായം തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുമായുള്ള ടെലിഫോണ്‍ സംഭാഷണം സ്ത്രീ പുറത്ത് വിട്ടു.

English summary
A woman claiming to be a clerk at the Tumkur district deputy commissioner's office has accused former Karnataka medical education minister S A Ramdas of sexually abusing her since 2009.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X