കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി പോയി, വനിതാ ടെക്കിക്ക് 12 ലക്ഷം നഷ്ടപരിഹാരം

Google Oneindia Malayalam News

ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ വനിതാ ടെക്കിക്ക് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കാരണം കൂടാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനാണ് കമ്പനി ദില്ലി സ്വദേശിനിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ബെംഗളൂരുവിലെ സി വി രാമന്‍ നഗറിലുള്ള ബാഗ്മനെ ടെക് പാര്‍ക്കിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയില്‍ 2012 ജൂലൈ 16നാണ് ഇവര്‍ ജോയിന്‍ ചെയ്തത്. ടെക്‌നിക്കല്‍ സിസ്റ്റം അനലിസ്റ്റായി ജോയിന്‍ ചെയ്ത ഇവരെ മൂന്ന് മാസത്തിനകം കമ്പനി സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇക്കാലയളവില്‍ മികച്ച പ്രകടനം നടത്തി കമ്പനി അധികൃതരുടെ പ്രശംസ പിടിച്ചുപറ്റാനും ഇവര്‍ക്ക് സാധിച്ചതായി ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

karnataka-map.


കമ്പനിയില്‍ ജോയിന്‍ ചെയ്ത് ഒരു വര്‍ഷം കൊണ്ട് തന്നെ ഇവര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 2013 മെയ് എട്ടിന് എട്ട് ശതമാനം ശമ്പളവര്‍ദ്ധനവും ഇവര്‍ക്ക് കിട്ടി. അതേസമയം സഹപ്രവര്‍ത്തകരുടെ ശരാശരി ശമ്പളവര്‍ദ്ധനവ് 5 ശതമാനം മാത്രമായിരുന്നത്രെ. ഇതൊടൊപ്പം തന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ബോസിന്റെ പക്കല്‍ നിന്നും പ്രശംസ കിട്ടിയതായും ഇവര്‍ പറയുന്നു.

2013 ഒക്ടോബര്‍ 29ന് പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തന്നെ പുറത്താക്കുകയായിരുന്നു എന്നാണ് ടെക്കിയുടെ പരാതി. സ്വന്തം സാധനങ്ങള്‍ പോലും എടുക്കാന്‍ അനുവദിക്കാതെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ പിടിച്ചു ഗെയ്റ്റിന് വെളിയിലാക്കുകയായിരുന്നു. കമ്പനിക്കെതിരെ എച്ച് എ എല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വനിതാ കമ്മീഷനിലും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും സഹായം തേടി.

ലേബര്‍ കമ്മീഷനില്‍ നിന്നാണ് യുവതിക്ക് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. മാനസികമായി പീഡിപ്പിക്കപ്പെട്ടതിന് നാല് ലക്ഷം, വക്കീലിനെ വെച്ച ചെലവ്, ആറ് മാസത്തെ ശമ്പളം, മരുന്നുകള്‍ക്കുള്ള ചെലവ് ഇവയെല്ലാം ചേര്‍ത്താണ് 12.5 ലക്ഷം രൂപ ടെക്കിക്ക് നഷ്ടപരിഹാരമായി കിട്ടുക. നികുതിയും മറ്റും കഴിഞ്ഞ് 10.55 ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായതോടെ ഒരു വര്‍ഷമായി നീളുന്ന കേസിനും അവസാനമായി.

English summary
A 27-year-old techie has finally got justice in the form of compensation of Rs 12.5 lakh, after she was sacked without any reason by her US-based office located in Bagmane Tech Park near CV Raman Nagar, Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X