കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിച്ചയാളെ തോറ്റയാള്‍ കല്ല് കൊണ്ട് നെഞ്ചിലിടിച്ച് കൊന്നു

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: റെസ്ലിങ് മത്സരത്തില്‍ ജയിച്ചയാളെ തോറ്റയാളും കൂട്ടരും ചേര്‍ന്ന് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബീദറിലാണ് മത്സരത്തില്‍ ജയിച്ചയാള്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ തോറ്റയാള്‍ ജയിലിലേക്ക് പോകേണ്ടിവന്ന ദാരുണമായ സംഭവം നടന്നത്. പ്രാദേശികമായി സംഘടിപ്പിക്കപ്പെട്ട റെസ്ലിങ് ടൂര്‍ണമെന്റില്‍ ജോകിം, നൂര്‍ഷ എന്നിവര്‍ തമ്മിലായിരുന്നു മത്സരം.

മത്സരത്തില്‍ ജോകിം ജയിച്ചതായി റഫറി വിധിയെഴുതി. എന്നാല്‍ നൂര്‍ഷ ഇതില്‍ തൃപ്തനായിരുന്നില്ലത്രെ. ജോകിമിനെ കൊലപ്പെടുത്തിയാണ് നൂര്‍ഷ ഇതിന് പ്രതികാരം ചെയ്ത്. ജനുവരി മുപ്പതിനാണ് രണ്ട് കൂട്ടുകാരുടെ സഹായത്തോടെ നൂര്‍ഷ ജോകിമിനെ കൊന്നത്. കത്തികൊണ്ട് കുത്തിയും കല്ല് കൊണ്ട് നെഞ്ചില്‍ ഇടിച്ചുമാണ് ഇവര്‍ ദജോകിമിനെ ആക്രമിച്ചത്.

murder

അഡ്‌നാന്‍, റിസ്വാന്‍ എന്നീ കൂട്ടുകാര്‍ക്കൊപ്പമാണ് നൂര്‍ഷ ജോകിമിനെ ആക്രമിച്ചത്. പിന്നീട് ഇവര്‍ മൂവരും പോലീസിന്റെ പിടിയിലായി. ഹൈക്കോടതി അഡ്‌നാന്‍, റിസ്വാന്‍ എന്നിവര്‍ക്ക് കേസില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. നൂര്‍ഷ ഇപ്പോഴും ജയിലിലാണ്. അഡ്‌നാനും ജോകിമും തമ്മില്‍ നേരത്തെ ശത്രുതയോ വഴക്കോ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇവരുടെ ആക്രമണമാണ് ജോകിമിന്റെ മരണത്തിന് കാരണമായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാണ്.

English summary
Winner killed by loser in a wrestling bout in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X