• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവനോട് നാലഞ്ച് ഡയലോഗ് തിരിച്ചടിക്കാനുണ്ടായിരുന്നു: തല്‍ക്കാലം 'ബ്ലെസ്‌ലി' കേസ് വിടുകയാണ്: സൂരജ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം വിജയി ദില്‍ഷയുമായി ബന്ധപ്പെട്ട ട്രേഡിങ് പ്രമോഷന്‍ വീഡിയോ വിവാദം വഷളാക്കിയത് സഹതാരമായ ബ്ലെസ്ലീയാണെന്നാണ് ദില്‍ഷയെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നത്. പരസ്യം തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട് ബ്ലെസ്ലീ സ്റ്റോറി ഇട്ടതോടെയാണ് ഇത് വലിയ രീതിയില്‍ വാർത്തയും ചർച്ചയുമൊക്കെയായി മാറുന്നത്. ഈ തട്ടിപ്പിനെക്കുറിച്ച് എല്ലാവരും അറിയാന്‍ വേണ്ടിയിട്ടാണ് താന്‍ ഇക്കാര്യം ദില്‍ഷയോട് നേരിട്ട് പറയാതെ പരസ്യമായി പറഞ്ഞതെന്നായിരുന്നു ബ്ലെസ്ലിയൂടെ വിശദീകരണം.

ഈ വിഷയത്തില്‍ ഇപ്പോഴിതാ ബ്ലെസ്ലിക്ക് മറുപടിയുമായി ദില്‍ഷയുടെ സുഹൃത്ത് സൂരജ് രംഗത്ത് എത്തിയിരിക്കുകയാണ്. ബ്ലെസ്ലിയുടെ പേര് പറയാതെ 'നല്ലവനായ ഉണ്ണി'യെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സൂരജിന്റെ മറുപടി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

നേരത്തെയൊക്കെ വിവിധ ആർമികളുടെ

നേരത്തെയൊക്കെ വിവിധ ആർമികളുടെ സൈബർ അറ്റാക്ക് ശക്തമായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഇപ്പോള്‍ അത് കുറവാണ്. തീർത്തും ഇല്ലെന്ന് പറയുന്നില്ല. കന്റുകളില്‍ അവിടെ ഇവിടെയൊക്കെയായി ഉണ്ട്. പണ്ടൊക്കെ ഇരുപത് മുമ്പത് ടാഗും തെറിവിളിയുമൊക്കെയായിരുന്നു. കുറേ ആളുകള്‍ ഫോണിലൊക്കെ വിളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും കാണുന്നില്ല. നനഞ്ഞ പടക്കം പോലെയാണ് കാര്യം. അത് എന്തായാലും എന്നെ തീർത്തും നിരാശപ്പെടുത്തി.

ദില്‍ഷയ്ക്ക് ഒരു പണികൊടുക്കാം എന്ന് പറഞ്ഞിട്ടും ആരും വന്നില്ല: താന്‍ തീർത്തും 'നിരാശനെന്ന്' സൂരജ്ദില്‍ഷയ്ക്ക് ഒരു പണികൊടുക്കാം എന്ന് പറഞ്ഞിട്ടും ആരും വന്നില്ല: താന്‍ തീർത്തും 'നിരാശനെന്ന്' സൂരജ്

നല്ലവനായ ഉണ്ണിയുടെ (ബ്ലെസ്സ്ലീ) സ്റ്റോറി

നല്ലവനായ ഉണ്ണിയുടെ (ബ്ലെസ്സ്ലീ) സ്റ്റോറിയൊക്കെ കണ്ടു. അക്കാര്യത്തിലൊന്നും കൂടുതല്‍ പ്രതികരണത്തിനില്ല. ഒന്നോ രണ്ടോ സ്റ്റോറിയിട്ട് പോവുകയാണെങ്കില്‍ പോവട്ടെ. അതില്‍ കൂടുതല്‍ എന്തെങ്കിലും വരികയാണെങ്കില്‍ നോക്കാം. നമ്മള്‍ എന്ത് പറയുകയാണെങ്കിലും അതിനകത്ത് എന്തെങ്കിലുമൊക്കെ ലൂപ് ഹോള്‍ കണ്ടുപിടിച്ച് ചിലർ വരും. അവനോട് നാലഞ്ച് ഡയലോട് തിരിച്ചടിക്കാനുണ്ടായിരുന്നു. തല്‍ക്കാലം ആ കേസ് ഞാന്‍ വിടുകയാണ്.

കുറേകാലമായി ഈ പറ്റിപ്പ് തുടരുന്നുണ്ട്: ആരാണ് വെർമിക, കേസുമായി ദില്‍ഷ പിന്നാലെ പോവണമെന്ന് സായികുറേകാലമായി ഈ പറ്റിപ്പ് തുടരുന്നുണ്ട്: ആരാണ് വെർമിക, കേസുമായി ദില്‍ഷ പിന്നാലെ പോവണമെന്ന് സായി

അവന്റെ ഫ്രണ്ട് എന്ന് പറയുന്ന ഒരുത്തന്‍

അവന്റെ ഫ്രണ്ട് എന്ന് പറയുന്ന ഒരുത്തന്‍ എന്നെ ടാഗ് ചെയ്തുകൊണ്ട് ഒരു സ്റ്റോറിയിട്ടിരുന്നു. നല്ല ഉഗ്രന്‍ ഭാഷയാണ്. ഇങ്ങനെയൊക്കെ മലയാള ഭാഷ ഉപയോഗിക്കാന്‍ അറിയുമോയെന്ന് അറിയില്ല. ഒരു വ്യക്തിയെ മനസ്സിലാക്കണമെങ്കില്‍ അവന്റെ സുഹൃത്തുക്കളെ അറിഞ്ഞാല്‍ മതിയെന്നുള്ളതാണ് എന്റെ ചിന്താഗതി. ഈ പുള്ളിക്കാരന്‍ എന്തായാലും നമ്മുടെ കൊച്ചനിയനായ ഉണ്ണിയുടെ ഫ്രണ്ടാണ്. അവർ തമ്മില്‍ ഒമ്പതോ പത്തോ വർഷത്തെ പരിചയവുമാണ്.

Woman Beauty Tips; ദിവസം മുഴുവന്‍ സുന്ദരികളായിരിക്കണോ? ഇതാ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി ട്പിസുകള്‍

അവന്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഭാഷ

അവന്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഭാഷ ഭയങ്കരമാണ്. അവന്റെയൊക്കെ അച്ഛനും അമ്മയും സോഷ്യല്‍ മീഡിയയില്‍ ഇല്ലാതിരിക്കട്ടേയെന്നാണ് ഞാന്‍ പ്രാർത്ഥിക്കുന്നത്. അതുപോലത്തെ സാധനാണ്. ഒരു ഉളുപ്പം ഇല്ലാതെ ഇതൊക്കെ എങ്ങനെയാണ് ഇടുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇവന്റെയൊക്കെ കൂടെയാണല്ലോ ഒരു തെറ്റും ചെയ്യാത്ത നമ്മുടെ നല്ലവനായ ഉണ്ണി ജീവിക്കുന്നത്. സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഒരു സ്വാധീനവും ഉണ്ടാവില്ലെന്ന് കരുതാം.

എന്തായാലും ഈ കേസ് ഞാന്‍ ഇവിടെ

എന്തായാലും ഈ കേസ് ഞാന്‍ ഇവിടെ നിർത്തുവാണ്. ഇനിയും എന്തെങ്കിലും ചൊറിഞ്ഞോണ്ട് വന്നാല്‍ നോക്കാം. ചൊറിഞ്ഞോട്ട് വരികയാണെങ്കില്‍ ഞാന്‍ അവന്റെ പ്രമുഖനെ മാത്രമോ പിടിക്കുകയുള്ളു, അല്ലാതെ സുഹൃത്തുക്കളേയും സഹോദരനേയുമൊന്നും പിടിക്കില്ല. അത് പറയാന്‍ തുടങ്ങിയാല്‍ ബിഗ് ബോസ് മുതലുള്ള ഓരോ കേസും കുത്തിക്കുത്തി പറയും.

എന്നെ ആർക്കും അറിയാത്തോണ്ട് കുഴപ്പമില്ല.

എന്നെ ആർക്കും അറിയാത്തോണ്ട് കുഴപ്പമില്ല. പക്ഷെ ഞാന്‍ തിരിച്ച് കുത്തുകയാണെങ്കില്‍ ഈ പറഞ്ഞ് ആളുകളെയാവും. എന്റെ വീഡിയോ കണ്ടിട്ട് പത്തുപേർ അവിടെ പോയിട്ട് പ്രശ്നമുണ്ടാക്കും. അതൊന്നും ആവശ്യമില്ലെന്ന് വിചാരിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. എന്തായാലും അതൊക്കെ തല്‍ക്കാലം വിട്ടിരിക്കുകയാണ്. ദില്‍ഷ കാരണം പൈസ പോയി എന്നും പറഞ്ഞ് ആരും വന്നിട്ടില്ലാത്തതിനാല്‍ ഈ പ്രശ്നം ഇതോട് കൂടി തീരുമെന്ന് കരുതുന്നു.

ആ വിഷയത്തില്‍ ദില്‍ഷ തന്നെ സോറി പറഞ്ഞ്

ആ വിഷയത്തില്‍ ദില്‍ഷ തന്നെ സോറി പറഞ്ഞ് വീഡിയോ ഇട്ടിരുന്നു. അതോടൊപ്പം തന്നെ പൊലീസ് കേസുമായും മുന്നോട്ട് പോവുന്നുണ്ട്. അതിനപ്പുറം ഇതില്‍ എന്തെങ്കിലും ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് എല്ലാം ഇവിടെ അവസാനിപ്പിക്കാം. വീണ്ടും ചൊറിയാന്‍ വരികയാണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പറയാം. അപ്പോള്‍ ഞാന്‍ എല്ലാം പറയും. ഇങ്ങനത്തെ കാര്യം പറയുമ്പോഴാണ് എനിക്കും റീച്ച് വരുന്നത്. അതുകൊണ്ട് തന്നെ അത് പറയാന്‍ ഞാന്‍ തയ്യാറാണെന്നും സൂരജ് കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam fame blesslee's case is being avoided: Sooraj reacts strongly on Dilsha issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X