Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യാമ്പലത്ത് മൃതദേഹം ദഹിപ്പിക്കുന്നത് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലം വീണ്ടും രാഷ്ട്രീയ വിവാദത്തില്‍ പുകയുന്നു. പയ്യാമ്പലത്ത് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിലെ അപാകതകളാണ് രാഷ്ട്രീയ സംഘര്‍ഷമായി വളരുന്നത്. കണ്ണൂര്‍ കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം പൊതു ശ്മശാനത്തില്‍ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നുവെന്ന് ആരോപിച്ചു ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയപ്രതിഷേധ സമരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

കണ്ണൂര്‍ കോര്‍പറേഷനിലെ ബി.ജെ.പിയുടെ നാലാം വാര്‍ഡ് കൗണ്‍സിലറായ വി.കെ ഷൈജുവിന്റെ നേതൃത്വത്തിലാണ് ശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ഉച്ചവരെ കുത്തിയിരുപ്പ് സമരം നടത്തിയത്. പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിക്കുന്ന മൃതദേഹങ്ങളോട് തികച്ചും അനാദരവാണ് കാണിക്കുന്നതെന്ന് ഷൈജു ആരോപിച്ചു.

payyambalam-cremation

ശവസംസ്‌കാരം നടത്തേണ്ട കുഴികളില്‍ വെള്ളം' നിറഞ്ഞിരിക്കുകയാണ് മൃതദേഹങ്ങള്‍ പൂര്‍ണമായി ദഹിപ്പിക്കാനോ മറ്റു മരണാനന്തരചടങ്ങുകള്‍ നടത്താനോ കഴിയുന്നില്ല. ശ്മാശനത്തിന്റെ പഴയ ഓഫിസ് കെട്ടിടം തകര്‍ന്നു വീഴാറായെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും കോര്‍പറേഷന്‍ ഭരണാധികാരികള്‍ അനങ്ങുന്നില്ലെന്നും ഷൈജു ആരോപിച്ചു.

പയ്യാമ്പലത്ത് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഉപയോഗിക്കുന്നത് കത്തിയ വിറകുകളാണെന്നും ഷൈജു ആരോപിച്ചു. ' ഇത്തരത്തിലുള്ള വിറകുമായി എത്തിയ ലോറി ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. വിശ്വാസികളായവര്‍ പാവനമായ ചടങ്ങായി കരുതുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് കത്തിയ പഴകിയ വിറകു ഉപയോഗിക്കുന്നത് മൃതദേഹങ്ങളോടുള്ള അനാദരവാണ് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു ബി.ജെ.പി കൗണ്‍സിലര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും പയ്യാമ്പലം ശ്മശാനത്തിന്റെ ശോച്യാവസ്ഥ ഭരണ-പ്രതിപക്ഷ ബഹളത്തിനിടയാക്കിയിരുന്നു.

പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുമെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഒന്നും നടക്കാത്ത കാരണമാണ് ഒരൊറ്റ അംഗം മാത്രമുള്ള ബി.ജെ.പി സമരത്തിനിറങ്ങിയത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സംഘര്‍ഷമൊഴിവാക്കുന്നതിനായി കണ്ണൂര്‍ ടൗണ്‍ പൊലിസും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍ മൃതദ്ദേഹം സംസ്‌കരിക്കുന്ന ചടങ്ങുകള്‍ മുടങ്ങിയിട്ടില്ല. കണ്ണൂര്‍ കോര്‍പറേഷനിലെയും തൊട്ടടുത്തുള്ള ആറു പഞ്ചായത്തുകളിലെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കാനായി പയ്യാമ്പലത്തേക്കാണ് കൊണ്ടു വരുന്നത്. ഹൈന്ദവ ആചാര പ്രകാരമാണ് കടല്‍കാറ്റിന്റെ സഹായത്തോടെ ഇവിടെ കോര്‍പറേഷന്‍ തൊഴിലാളികള്‍ ശവസംസ്‌കാരം നടത്തിവരുന്നത്.

ഇതിന് തൊട്ടടുത്ത് വാതകശ്മശാനമുണ്ടെങ്കിലും ആളുകള്‍ ഉപയോഗിക്കാന്‍ തയ്യാറാകാത്തതിനാല്‍ അടഞ്ഞു കിടക്കുകയാണ് തുറന്ന സ്ഥലത്തു തന്നെയാണ് ഇവിടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. നേരത്തെ ഹിന്ദു ഐക്യവേദിയും പയ്യാമ്പലത്ത് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നു. ഹൈന്ദവാചാരപ്രകാരം നടത്തുന്ന സംസ്‌കാര ചടങ്ങുകള്‍ സംഘടനയെ ഏല്‍പ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കോര്‍പറേഷന്‍ ഭരണസമിതി ഇതിനു തയ്യാറായിരുന്നില്ല. ഇതിനിടെ പയ്യാമ്പലംശ്മശാനത്തിന്റെ ഓഫിസ് കെട്ടിടം പൊളിഞ്ഞു വീഴാറായിട്ടുണ്ട്. ദഹനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇവിടെയാണ് സൂക്ഷിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+