കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് സ്വര്‍ണം ഇപ്പോള്‍ വില്‍ക്കണം? ഇനിയും വില്‍ക്കാതിരുന്നാല്‍ പണി കിട്ടും, ചില കാര്യങ്ങള്‍

Google Oneindia Malayalam News

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് തുടരുന്നു. പവന് 80 രൂപ കുറഞ്ഞ് 18720 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 2340 രൂപയാണ് വില.

സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുകയാണ്. സ്വര്‍ണം വാങ്ങാന്‍ മാത്രമല്ല വില്‍ക്കാനും ഇതാണ് ഏറ്റവും നല്ല അവസരം. എന്തുകൊണ്ടാണ് ഇപ്പോള്‍ സ്വര്‍ണം വില്‍ക്കുന്നതിന് നല്ല സമയമാണെന്ന് പറയുന്നതെന്ന് അറിയാമോ? ഇതാ ചില കാരണങ്ങള്‍

അമേരിയ്ക്കന്‍ ഡോളര്‍

അമേരിയ്ക്കന്‍ ഡോളര്‍

അമേരിയ്ക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിയ്ക്കുന്നത് സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഡോളര്‍ വളരെയധികം കരുത്താര്‍ജ്ജിയ്ക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ വരും നാളുകളില്‍ വാങ്ങിയ വില പോലും സ്വര്‍ണത്തിന് കിട്ടണമെന്നില്ല

മോശം കാലം

മോശം കാലം

ചൈനീസ് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ തകര്‍ച്ച നേരിട്ടതും അമേരിയ്ക്കയുമായി ഇറാന്‍ ആണവ കരാറിന് ഒരുങ്ങുന്നതും ഗ്രീക്ക് പ്രതിസന്ധിയും ഒക്കെ സ്വര്‍ണ വിലയ്ക്ക് തിരിച്ചടിയായി

യുദ്ധങ്ങള്‍

യുദ്ധങ്ങള്‍

മിഡില്‍ ഈസ്റ്റിലേയും ആഫ്രിയ്ക്കന്‍ രാജ്യങ്ങളിലേയും ആഭ്യന്തര കലാപങ്ങളും യുദ്ധവും തീവ്രവാദവുമൊക്കെ സ്വര്‍ണ വിപണിയേയും ബാധിയ്ക്കുന്നു

മങ്ങിത്തുടങ്ങി

മങ്ങിത്തുടങ്ങി

2014 പകുതിയോട് കൂടിയാണ് ഡോളര്‍ കരുത്താര്‍ജ്ജിച്ച് തുടങ്ങിയത്. ഇതോടെ സ്വര്‍ണത്തിന് മങ്ങലേറ്റു

ലിക്വിഡിറ്റി

ലിക്വിഡിറ്റി

ഗോള്‍ഡ് മാര്‍ക്കറ്റിലെ ലിക്വിഡിറ്റിയും വ്യതിയാനപ്പെടുന്നു. ഒരു വസ്തു അതിന്റെ വിലയില്‍ കാര്യമായ വ്യതിയാനം ഇല്ലാതെ വില്‍ക്കാനോ വാങ്ങാനോ കഴിയണം. പക്ഷേ സ്വര്‍ണത്തിന്റെ കാര്യത്തില്‍ വില്‍ക്കുമ്പോള്‍ വാങ്ങിയ പണം ലഭിയ്ക്കാറില്ല. ഇപ്പോള്‍ വ്യത്യാസം ഈ വളരെ കൂടുതലാണ്.

ചൈന

ചൈന

ലോകത്തില്‍ ഏറ്റവും അധികം സ്വര്‍ണം വാങ്ങുന്നവരില്‍ മുന്‍പന്തിയിലായിരുന്നു ചൈനക്കാര്‍

നികുതി

നികുതി

രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയ്ക്ക് കടുത്ത നികുതിയാണ് ഏര്‍പ്പെടുത്തുന്നത്.

എണ്ണവിലയ്‌ക്കൊപ്പം

എണ്ണവിലയ്‌ക്കൊപ്പം

എണ്ണ വില കുറയുമ്പോള്‍ സ്വര്‍ണവിലയും കുറഞ്ഞിരുന്നു. പക്ഷേ ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് ആനുപാതികമായി സ്വര്‍ണവില തിരിച്ച് കയറിയിട്ടില്ല

പ്രതിസന്ധി

പ്രതിസന്ധി

വരും നാളുകളില്‍ കടുത്ത പ്രതിസന്ധിയിലൂടെയാകും സ്വര്‍ണ വിപണി കടന്ന് പോവുക

അമേരിയ്ക്കന്‍ ഫെഡറല്‍ റിസര്‍വ്

അമേരിയ്ക്കന്‍ ഫെഡറല്‍ റിസര്‍വ്

അമേരിയ്ക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഡോളര്‍ കരുത്താര്‍ജ്ജിയ്ക്കും അതോടെ സ്വര്‍ണത്തിന്റെ വില കുറയുകയും ചെയ്യും

English summary
10 reasons to sell gold now! .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X