കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല ശമ്പളം കിട്ടുന്ന പതിനഞ്ച് ജോലികള്‍

  • By Soorya Chandran
Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും നല്ല ജോലി ഏത്, ഏറ്റവും മോശം ജോലി ഏത് എന്നൊക്കെ ഇടക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. നമ്മുടെ നാട്ടില്‍ കുട്ടികളെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് പഠിപ്പിച്ചുവിടുന്ന പലതും അതിലെ മോശം പട്ടികയിലാണ് പലപ്പോഴും വരാറുള്ളത്.

ജോലി തേടി നടക്കുന്നവര്‍ക്ക് ഒരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്. ഒരു ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്ക് ചാടാന്‍ വെമ്പുന്നവരും ഇവിടെ ഏറെയുണ്ട്. പുതുമുഖങ്ങളെ സംബന്ധിച്ച മികച്ച ശമ്പളം ലഭിക്കുന്ന 15 ജോലികള്‍ നോക്കാം. ബിസിനസ് ഇന്‍സൈഡര്‍ ആണ് ഈ ജോലികളെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ മികച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

ബിരുദ പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്നവര്‍ക്ക് ഏറ്റവും ശമ്പളം ലഭിക്കാനിടയുള്ള ജോലി ഇലക്ട്രിക്കല്‍ എന്‍ജിനീയറുടേതാണത്രെ. ശരാശരി വാര്‍ഷിക ശമ്പളം 61,400 ഡോളര്‍(ഏതാണ്ട് 36 ലക്ഷം)

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍

ഐടി ബൂം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ക്കും തുടക്കത്തില്‍ തന്നെ നല്ല ശമ്പളം കിട്ടും. ശരാശരി വാര്‍ഷിക ശമ്പളം 59,800 ഡോളര്‍(ഏതാണ്ട് 36 ലക്ഷം)

മെക്കാനിക്കല്‍ എന്‍ജിനീയര്‍

മെക്കാനിക്കല്‍ എന്‍ജിനീയര്‍

നമ്മുടെ നാട്ടിലെ എന്‍ജിനീയറിങ് കോളേജുകളില്‍ തീരെ ഡിമാന്റ് ഇല്ലാത്ത കോഴ്‌സുകളില്‍ ഒന്നായിരുന്നു മെക്കാനിക്കല്‍. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ മെക്കാനിക്കലുകാരും അത്രക്ക് പിന്നിലല്ലത്രെ. വാര്‍ഷിക ശമ്പളം 58,000 ഡോളര്‍ (34.8 ലക്ഷം) വരെ കിട്ടുമത്രെ.

ബിസിനസ് അനലിസ്റ്റ് (ഐടി)

ബിസിനസ് അനലിസ്റ്റ് (ഐടി)

ബിസിനസ് അനലിസ്റ്റിന്റെ ജോലിയാണ് മികച്ച ശമ്പളം കിട്ടാന്‍ വകുപ്പുള്ള മറ്റൊന്ന്. 54000 ഡോളറാണ് ശരാശരി ശമ്പളം. ഏതാണ്ട് 32 ലക്ഷം രൂപ.

സപ്ലൈ ചെയിന്‍ അനലിസ്റ്റ്

സപ്ലൈ ചെയിന്‍ അനലിസ്റ്റ്

നമുക്ക് അത്ര കേട്ട് പരിചയമുള്ള ജോലിയല്ല സപ്ലൈ ചെയിന്‍ അനലിസ്റ്റിന്റേത്. എന്നാലും ശമ്പളത്തില്‍ മോശമല്ല. 51,300 ഡോളര്‍ വരെ വാര്‍ഷിക ശമ്പളം ലഭിക്കും. (30.8 ലക്ഷം രൂപ)

സിവില്‍ എന്‍ജിനീയര്‍

സിവില്‍ എന്‍ജിനീയര്‍

മെക്കാനിക്കല്‍ പോലെ അത്രഗ്ലാമറില്ലാത്തതായാണ് സിവില്‍ എന്‍ജിനീയറിങ്ങിനേയും കണ്ടിരുന്നത്. പക്ഷേ സിവിലും അത്ര മോശമല്ല. വാര്‍ഷിക ശമ്പളം 51000 ഡോളര്‍ വരെയാണ്. (30 ലക്ഷം രൂപ)

ഫിനാന്‍ഷ്യല്‍ അനസില്റ്റ്

ഫിനാന്‍ഷ്യല്‍ അനസില്റ്റ്

സാമ്പത്തിക മേഖലയിലെ നല്ല ജോലികളില്‍ ഒന്നാണ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്റേത്. 50,600 ഡോളര്‍ വരെ വാര്‍ഷിക ശമ്പളം. (മുപ്പത് ലക്ഷം)

ഓഡിറ്റര്‍

ഓഡിറ്റര്‍

ഓഡിറ്റര്‍മാര്‍ക്ക് എവിടെയായും നല്ല ഡിമാന്റ് ആണ്. ഓഡിറ്റിങ് നടക്കാത്ത സ്ഥാപനങ്ങള്‍ ഉണ്ടാകില്ലല്ലോ. ശമ്പളം ഏതാണ് 50000 ഡോളറാണ് വര്‍ഷത്തില്‍ ലഭിക്കുക.( 30 ലക്ഷം)

ഓപ്പറേഷന്‍സ് മാനേജര്‍

ഓപ്പറേഷന്‍സ് മാനേജര്‍

മാനേജര്‍ പണി അത്ര എളുപ്പമാകില്ല. പ്രത്യേകിച്ച് ഓപ്പറേഷന്‍സ് മാനേജരുടേത്. പക്ഷേ ഒരു തുടക്കക്കാരന്‍ എന്ന നിലിയില്‍ ഓപ്പറേഷന്‍സ് മാനേജരുടേത് നല്ല ജോലിയാണ്. ശമ്പളം 47,200 ഡോളര്‍( ഏതാണ്ട് 28 ലക്ഷം രൂപ)

ഡാറ്റ അനലിസ്റ്റ്

ഡാറ്റ അനലിസ്റ്റ്

ഡാറ്റ അനലിസ്റ്റുകള്‍ക്ക് പിടിപ്പത് പണിയായിരിക്കും. അത്രയും സൂക്ഷ്മതയൊക്കെ വേണം. വാര്‍ഷിക ശമ്പളം 47,000 ഡോളറാണ്.(ഏതാണ്ട് 28 ലക്ഷം രൂപ)

വെബ് ഡെവലപ്പര്‍

വെബ് ഡെവലപ്പര്‍

വെബ്‌സൈറ്റ് ഡെവലപ്പര്‍മാര്‍ക്ക് ഇന്നത്തെ കാലത്ത് നല്ല ഡിമാന്റ് ആണ്. സ്വന്തമായി വെബ്‌സൈറ്റ് ഇല്ലാത്ത ഒരു സ്ഥാപനം പോലും ഇപ്പോഴില്ലല്ലോ. വര്‍ഷത്തില്‍ ശരാശരി 45,900 ഡോളറാണ് ഇവര്‍ക്ക് കിട്ടുന്ന ശമ്പളം.( ഏതാണ്ട് 27.5 ലക്ഷം രൂപ)

അസിസ്റ്റന്‍ പ്രോജക്ട് മാനേജര്‍(കണ്‍സ്ട്രക്ഷന്‍)

അസിസ്റ്റന്‍ പ്രോജക്ട് മാനേജര്‍(കണ്‍സ്ട്രക്ഷന്‍)

കണ്‍സ്ട്രക്ഷന്‍ മേഖലക്ക് എന്നും ആവശ്യക്കാരുണ്ട്ട. നിര്‍മാണ മേഖല ഒരിക്കലും നിലക്കാറില്ലല്ലോ. അസിസ്റ്റ് പ്രോഡക്ട് മാനേജറാണ് ഈ മേഖലയിലെ മികച്ച തൊഴില്‍ അവസരം. ശരാശരി 45,300 ഡോളറാണ് വാര്‍ഷിക ശമ്പളം.

ഇന്‍ഷുറന്‍സ് അണ്ടര്‍ റൈറ്റര്‍

ഇന്‍ഷുറന്‍സ് അണ്ടര്‍ റൈറ്റര്‍

ഇന്‍ഷുറന്‍സ് മേഖലയില്‍ താത്പര്യമുള്ളവര്‍ക്ക് ഈ ജോലി കൂടുതല്‍ ഇഷ്ടപ്പെടും. 44,600 ഡോളറാണ് ശരാശരി വാര്‍ഷിക ശമ്പളം.

ബയര്‍

ബയര്‍

കച്ചവടത്തില്‍ നല്ല താത്പര്യമുള്ളവര്‍ക്ക് ഈ ജോലി കൂടുതല്‍ ഇഷ്ടപ്പെടും. 43,800 ഡോളറാണ് ശരാശരി വാര്‍ഷിക ശമ്പളം.(ഏതാണ്ട് 26 ലക്ഷം രൂപ)

ടെക്‌നിക്കല്‍ റൈറ്റര്‍

ടെക്‌നിക്കല്‍ റൈറ്റര്‍

സാങ്കേതിക വിജ്ഞാനവും മികച്ച ഭാഷയും ആണ് ഈ ജോലി ആവശ്യപ്പെടുന്നത്. ശരാശരി 43,500 ഡോളറാണ് ഇവര്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്നത്.

English summary
15 best-paying jobs for young professionals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X