കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരത്തണ്‍ അഭിമുഖത്തിലൂടെ മൂവായിരം പേര്‍ക്ക് യൂസഫലിയുടെ വിദേശ ജോലി നല്‍കി?

Google Oneindia Malayalam News

തൃപ്രയാര്‍: പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി നടത്തിയ മാരത്തണ്‍ അഭിമുഖത്തില്‍ മൂവായിരം പേര്‍ക്ക് വിദേശ ജോലി. ഇരുപതിനായിരത്തിലേറെപ്പോര്‍ പങ്കെടുത്ത അഭിമുഖത്തില്‍ മൂവായിരത്തോളം പേരാണ് ജോലി നേടിയത്. ഗള്‍ഫിലേയ്ക്കും ഇന്തൊനേഷ്യയിലേയ്ക്കും മലേഷ്യയിലേയ്ക്കുമായാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.

നാട്ടിക എംഎ പ്രോപ്പര്‍ട്ടീസിലായിരുന്നു ഇന്റര്‍വ്യൂ. യൂസഫലിയും അഭിമുഖത്തിനെത്തിയവരെ കാണാന്‍ നാട്ടികയില്‍ എത്തിയിരുന്നു. നേരത്തെ അഭിമുഖങ്ങള്‍ക്ക് എത്തിയ പലരേയും അദ്ദേഹം തിരിച്ചറിഞ്ഞു. കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിയ്ക്കുന്നവരെ കണ്ടെത്താനും അദ്ദേഹം ശ്രദ്ധിച്ചു.

Yousuf ali

ശനിയാഴ്ച രാവിലെ 9.30 ന് തുടങ്ങിയ അഭിമുഖം വൈകിട്ട് 6.30വരെ നീണ്ടു. ഇരുപതിനായിരത്തോളം പേരാണ് ആദ്യം ജോലി തേടിയെത്തിയത്. ഇവരില്‍ പതിനയ്യായിരം പേരെ പ്രാഥമികമായി തിരഞ്ഞെടുത്തു. പിന്നീട് വിദ്യാഭ്യാസ യോഗ്യതയും ഒഴിവും നോക്കി 2000പേരെ എടുത്തത്. ഞായറാഴ്ച യുസഫലിയ്‌ക്കൊപ്പം ജോലി ചെയ്യുന്നവരുടെ ബന്ധുക്കള്‍ക്കുള്ള അഭിമുഖമായിരുന്നു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനാണ് താന്‍ നേരിട്ടെത്തിയതെന്ന് യൂസഫലി പറഞ്ഞു.

English summary
3000 youths get foreign job in 'Marathon Interview' organized by MA Yousuf Ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X