55ല്‍ 43 പൂട്ടും!! മക്ഡൊണാള്‍ഡിന് ഇന്ത്യയില്‍ കിട്ടിയത് കിടിലന്‍ പണി, കാരണം ഞെട്ടിയ്ക്കുന്നത്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മക്ഡൊണാള്‍ഡിന്‍റെ ദില്ലിയിലെ 43 ഔട്ട്ലെറ്റുകള്‍ ഉടന്‍ അടച്ചുപൂട്ടും. ഉത്തരേന്ത്യന്‍ ചൈനീസ് ഫ്രാഞ്ചൈസിയും ആഗോള ഭക്ഷ്യ ശൃഖലയായ മക്ഡൊണാള്‍ഡ‍ും തമ്മിലുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നാണ് ഇതെന്നാണ് സൂചന. മക്ഡൊണാള്‍ഡിന്‍റെ ഭക്ഷ്യ ലൈസന്‍സ് അവസാനിച്ചതിനെ തുടര്‍ന്നാണിതെന്നും സൂചനയുണ്ട്. ദി ബോര്‍ഡ് ഓഫ് കൊണാട്ട് പ്ലാസ റസ്റ്റോറന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (സിഎല്‍പിഎല്‍) ലൈസന്‍സിലാണ് ഉത്തരേന്ത്യയിലും കിഴക്കേന്ത്യയിലും മക്ഡൊണാള്‍ഡ് പ്രവര്‍ത്തിക്കുന്നത്. സിഎല്‍പിഎല്‍ താല്‍ക്കാലികമായി ലൈസന്‍സ് റദ്ദാക്കിയതാണ് മക് ഡൊണാള്‍ഡിന്‍റെ പ്രവര്‍ത്തനം താളം തെറ്റിച്ചത്. വ്യാഴാഴ്ചയോടെ 43 മക് ഔട്ടലറ്റുകള്‍ക്ക് പൂട്ടുവീഴും. മക്ഡൊണാള്‍ഡ്സ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ദില്ലിയിലെ 43 ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുന്നത് 1,700 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന ആശങ്കയാണ് ഇതിനൊപ്പമുള്ളത്. എന്നാല്‍ ഈ സമയത്ത് സിപിആര്‍എല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് മുടക്കില്ലെന്ന് വിശ്വസിക്കുന്നതായാണ് മക്ഡൊണാള്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വരുമാനം കുറഞ്ഞതും നിക്ഷേപത്തിന്‍റെ അഭാവവുമാണ് നിലവിലെ പ്രതിസന്ധിയ്ക്കും നിയമപോരാട്ടത്തിലേയ്ക്കും നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

mcdonalds

സിപിആര്‍എല്‍, മക്ഡൊണാള്‍ഡ് എന്നീ സംയുക്ത സംരഭങ്ങളുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന വിക്രം ഭക്ഷിയെ ദുഷ്പെരുമാറ്റത്തെത്തുടര്‍ന്ന് 2013ല്‍ സ്ഥാനത്തുനിന്ന് നീക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഭക്ഷിയുടെ ഭാര്യയും രണ്ട് പ്രതിനിധികളുമുള്‍പ്പെടെ നാല് പേരാണ് അമേരിക്കന്‍ കമ്പനികളില്‍ നിന്നുള്ളത്. ബക്ഷിയ്ക്കെതിരെയുള്ള നടപടികളെ തുടര്‍ന്ന് കമ്പനിയുടെ ലോ ബോര്‍ഡ‍ിന് മുമ്പാകെ ഇദ്ദേഹം ഈ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇരു സംഘങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കമ്പനിയുടെ ഉടമസ്ഥാവകാശം, ഓഹരി, പ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച തര്‍ക്കങ്ങളിലേയ്ക്ക് നീളുകയായിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് 43 മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച കമ്പനി പ്രധാനവിപണിയായ ഇന്ത്യയിലേയ്ക്ക് ഉടന്‍ തിരിച്ചുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English summary
43 of the capital's 55 McDonald's will close today because their licenses have expired, according to the Press Trust of India.
Please Wait while comments are loading...