കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പിലെ യാത്ര പോകുന്നവര്‍ തിരഞ്ഞെടുക്കേണ്ട 5 രാജ്യങ്ങള്‍!

  • By Neethu
Google Oneindia Malayalam News

യൂറോപ്പിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയന്ന് അറിയാമോ? 2016 ലെ യൂറോപ്യന്‍ യാത്രയില്‍ തിരഞ്ഞെടുക്കേണ്ട 5 രാജ്യങ്ങളും അവിടുത്തെ സന്ദര്‍ശന സ്ഥലങ്ങളും അറിഞ്ഞിരിക്കു, ഇത് നിങ്ങളുടെ യാത്ര കൂടുതല്‍ സുഗമമാക്കും.

1. സ്വിറ്റസര്‍ലന്റ്

ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ പരന്നു കിടക്കുന്ന സ്വിറ്റ്‌സര്‍ലന്റ് കാണേണ്ട കാഴ്ച തന്നെയാണ്. ഇന്ത്യയിലെ ചൂടിനെ തോല്‍പ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്റിലെ യാത്രയ്ക്ക് കഴിയും. മഞ്ഞും, മലയും, താഴ് വാരങ്ങളും റോക്ക് ക്ലൈംബിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് പുതിയ അനുഭവം നല്‍കും.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍: ജുംഗ്രഫാവൗച്ച്- ഐസ് പാലസ്, സ്ഫിനിക്‌സ് ഒബ്‌സര്‍വേറ്ററി, മൗണ്ട് ടൈറ്റില്‍സ്, ടൈറ്റില്‍ ഗോന്‍ഡോല, ടൈറ്റില്‍സ് ക്ലിഫ് വാക്ക്, സെര്‍മറ്റ്-സ്വിസ്‌മെന്‍, മോണ്‍ട്രക്‌സ്, മോണ്ട് ബ്ലാന്‍ക്, ലേക്ക് ബ്രന്‍സ്, ഗെനേല ലേക്ക്, ഇന്റര്‍ ലേക്കന്‍.

 switzerland

2. യുണൈറ്റഡ് കിങ്ഡം

ഗ്രേറ്റ് ബ്രിട്ടണ്‍ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, വെയില്‍സ് എന്നീ രാജ്യങ്ങളും, അയര്‍ലന്റ് ദ്വീപിലെ ഉത്തര അയര്‍ലണ്ടും ഉള്‍പ്പെട്ട കൂട്ടായ്മയാണ് യുണൈറ്റഡ് കിങ്ഡം. പെരുമാറ്റചട്ടം കൊണ്ടും ആചാര്യമര്യാദകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന രാജ്യമാണ് യുണൈറ്റഡ് കിങ്ഡം. വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണിത്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍: ലണ്ടന്‍ ബക്കിംങ്ഹാം പാലസ്, പാലസ് ഓഫ് വെസ്റ്റ്മിന്‍സ്റ്റര്‍, സെന്റ് പോള്‍സ് കതീഡ്രല്‍, ലണ്ടന്‍ ഐ, മാഡം ടുസോഡ്‌സ്, എഡിന്‍ബര്‍ഡ് കാസ്റ്റില്‍, മോന്‍സ് മെഗ്, ബെല്‍ഫാസ്റ്റ്-ഗ്രാന്റ് ഒപേറ ഹൗസ്, ഗ്ലാസ്ലൗ യൂണിവേഴ്‌സിറ്റി, ബെല്‍സ് ബ്രിഡ്ജ്, റിവര്‍സൈഡ് മ്യൂസിയം.

unitedkingdom

3. ഗ്രീസ്
യൂറോപ്പിന്റെ തെക്കുകിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഗ്രീസ്. റൊമാന്റിക് വെക്കേഷന്‍ ആഘോഷിക്കാന്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് ഗ്രീസ്. കടല്‍തീരങ്ങളും. പരിശുദ്ധമായ ദ്വീപുകളും കൊണ്ട് സുന്ദരമാണ് ഗ്രീസ്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
സാന്റോറിനി, ഏഥന്‍സ്-സിന്റാഗ്മ സ്വകയര്‍, പാര്‍ലിമെന്റ്, അക്കാദമി, പാര്‍ഥയോണ്‍, ഡെല്‍ഫി-ടെംബിള്‍ ഓഫ് അപ്പോളോ, അതെനിയന്‍ ട്രെഷറി, അല്‍താര്‍ ഓഫ് ദി ചിയാന്‍സ്, ഒളിംപിയ, സീസ് ടെംബിള്‍, ഹേറ ടെംബിള്‍, പാരടൈസ് ബീച്ച്

greece

4. ഫ്രാന്‍സ്

മെഡിറ്ററേനിയന്‍ കടലിന്റെയും അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെയും ഇടയിലുള്ള ഈ രാജ്യമാണ് ഫ്രാന്‍സ്, ചരിത്രവും സംസ്‌കാരവും ഇടകലര്‍ന്നു നില്‍ക്കുന്ന രാജ്യമാണ്. സിറ്റി ഓഫ് ലൗ എന്നറിയപ്പെടുന്ന പാരിസ് ഫ്രാന്‍സിലാണ്. വ്യത്യസ്തമായ രുചിയേറിയ ഭക്ഷണം അവിടുത്തെ പ്രധാന ആകര്‍ഷണമാണ്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍: പാരിസ്-ഐഫല്‍ ടവര്‍, മ്യൂസിയം, പാരിസ്, ആര്‍ക്ക് ഡി ട്രിയോംഫി, പാലൈസ് ഗാര്‍ണിയര്‍, പാലസ് ഓഫ് വേര്‍സൈല്‍സ്, കത്രീഡല്‍, ചാംമ്പ്‌സ് എല്‍സീസ്.

 france-

5. ജര്‍മനി

യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെഡറല്‍ പാര്‍ലമെന്റ്‌ററി രാജ്യമാണ് ജര്‍മനി. സാഹസങ്ങള്‍ ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ജര്‍മനി. ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്. യാത്രയ്ക്ക് തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും പോകേണ്ട രാജ്യമാണ്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍: ബര്‍ലിന്‍- ബാറ്റില്‍ ഫീല്‍ഡ്, ബ്രാഡന്‍ബര്‍ഗ് ഗേറ്റ്, റിച്ച്സ്റ്റാഗ് ബില്‍ഡിംങ്, ചെക്ക് പോയിന്റ് ചാര്‍ളി, മുനിച്ച്-നിംഫന്‍ബര്‍ഗ്, ഫ്രാന്‍ഗ്ഫര്‍ട്ട്, കത്രീഡ്രല്‍.

 germany
English summary
If Ibn Battuta's quote, 'traveling, it leaves you speechless then turns you into a storyteller' is anything to go by, Europe is the story waiting to be told. A destination for every season, a tour of Europe is a rollercoaster ride- compelling, mesmerizing and irrepressible- all at the same time!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X