ദിവസേന വില പരിഷ്കരണം സിഎൻജിയിലും: പെട്രോളിയം കമ്പനികളുടെ നീക്കം ഉടൻ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദിവസേന ഇന്ധനവില പരിഷ്കാരം നടപ്പിലാക്കാനിരിക്കെ സിഎന്‍ജിയുടെ വില പരിഷ്കരിക്കാനും സർക്കാർ ആലോചന. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്ന രീതി സിഎൻജിയുടേയും വില പരിഷ്കരിക്കാനാണ് നീക്കം. നിലവിൽ മാസത്തിലൊരിക്കലാണ് സിഎൻജി വില പരിഷ്കരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സിഎംഡി സഞ്ജയ് സിംഗ് വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പെട്രോളിയം കമ്പനികൾ പ്രതിദിനം സിഎൻജി വില പരിഷ്കരിക്കാനുള്ള നടപടികളിലാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

കഴിഞ്ഞമാസമാണ് രാജ്യത്ത പൊതുമേഖലാ പെട്രോളിയം കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയ്ക്ക് അനുസൃതമായി പെട്രോൾ, ഡീസൽ വില പരിഷ്കരിക്കാനുള്ള അന്തിമ തീരുമാനത്തിലെത്തുന്നത്. രാജ്യത്തെ അ‍ഞ്ച് നഗരങ്ങളിലെ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻരെ ഔട്ട് ലെറ്റുകളിൽ നടപ്പിലാക്കിയ വില പരിഷ്കാരം ജൂൺ 16 മുതല്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ ഔട്ട്ലെറ്റുകളിലേയ്ക്കും വ്യാപിപ്പിക്കും.

കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം! ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ചത് ഭർത്താവ്...കാരണം കേട്ടാൽ...

photo-2017-06

ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍ തുടങ്ങിയ കമ്പനികളാണ് ആദ്യം ഇത് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്വകാര്യ കമ്പനികളായ റിലയൻസ്, ഷെൽ ഉൾപ്പെടെ മൂന്ന് കമ്പനികളും തങ്ങളുടെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകളിലും ഈ സംവിധാനം ജൂൺ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ സർക്കാർ നിയന്ത്രണത്തിലുണ്ടായിരുന്ന ഡീസല്‍ വില നിയന്ത്രണാധികാരം 2014ലും പെട്രോൾ വില നിയന്ത്രണാധികാരം 2010ലുമാണ് സ്വകാര്യ കമ്പനികൾക്ക് വിട്ടുനൽകിയത്.
English summary
The government is planning to roll out daily price revision of CNG similar to what the oil companies have been doing to decide on the prices of petrol, diesel. Currently, price of CNG is revised monthly.
Please Wait while comments are loading...