എയര്‍ ഇന്ത്യ ക്രൈസിസ്:വില്‍പനക്കു മുന്‍പ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ ഓഫര്‍

Subscribe to Oneindia Malayalam

ദില്ലി: സ്വകാര്യവത്കരണത്തിനൊരുങ്ങുന്ന എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി(വിആര്‍എസ്) ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 40,000 ജീവനക്കാരാണ് എയര്‍ ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ 15,000 ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ പൊതുമേഖലാ രംഗത്തെ ഏറ്റവും വലിയ വിരമിക്കല്‍ ഓഫര്‍ ആണ് എയര്‍ ഇന്ത്യ മുമ്പോട്ടു വെയ്ക്കുന്നത്.

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയതോടെ നഷ്ടത്തിലോടുന്ന കമ്പനിയെ ആര് ഏറ്റെടുക്കും എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പിടിച്ച് നടക്കുകയാണ്. എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നുതുമായി ബന്ധപ്പെട്ട് ടാറ്റ,സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയവരുടെ പേരുകളെല്ലാം ഉയര്‍ന്നു കേട്ടിട്ടുണ്ട്. കടക്കെണിയിലുള്ള എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ഇന്‍ഡിഗോ ആണ് അവസാനമായി എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചത്.

air-india

6000 ത്തോളം കോടി രൂപയുടെ കടമാണ് ആകാശങ്ങളുടെ മഹാരാജാവായ എയര്‍ ഇന്ത്യക്കുള്ളത്. എയര്‍ ഇന്ത്യയെ ആര് ഏറ്റെടുക്കുമെന്നാണ് ഇനിയറിയേണ്ടത്. 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം. 21,000 കോടി രൂപയുടെ കടം എയര്‍ക്രാഫ്റ്റ് സംബന്ധമാണ്. 8,000 കോടി രൂപയുടേത് പ്രവര്‍ത്തനമൂലധനം സംബന്ധിച്ചുള്ളതുമാണ്. ആകെ കടത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും.

English summary
Air India may offer voluntary retirement to 15,000 ahead of sale
Please Wait while comments are loading...