കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മള്‍ കരുതിയതു പോലെ അത് ജിയോ അല്ല!!എയര്‍ടെല്‍ അതുക്കും മേലേ!!വേഗതയില്‍ തോല്‍പിക്കും

  • By Anoopa
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ് വര്‍ക്ക് എല്ലാവരും കരുതിയതു പോലെ ജിയോ അല്ല. അത് എയര്‍ടെല്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റിങ്ങ് ഏജന്‍സി ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതാണ് ജിയോയുടെ സ്പീഡ് എയര്‍ടെല്ലിനേക്കാള്‍ കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റിങ്ങ് ഏജന്‍സിയുടെ കണ്ടെത്തലില്‍ ജിയോയുടെ ശരാശരി 4 ജി ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 11.5 എംബിയാണ്. ആവറേജ് പീക്ക് സ്പീഡ് ടെസ്റ്റ് 56.6 എംബി പെര്‍ സെക്കന്റ് ആണ്. അതേസമയം ജിയോയുടെ ശരാശരി 4ജി വേഗത 3.9 എംബി പെര്‍ സെക്കന്റും ശരാശരി പീക്ക് സ്പീഡ് 50 എംബി പെര്‍ സെക്കന്റും ആണ്. ദില്ലി, മുംബൈ, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സര്‍ക്കിളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റിങ്ങ് ഏജന്‍സിയുടെ കണ്ടെത്തല്‍.

airtel

എന്നാല്‍ ടെലികോ റെഗുലേറ്ററി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണ്ടെത്തലില്‍ രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്‌വര്‍ക്ക് ജിയോ ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ടെലികോം രംഗത്തി വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ജിയോയുടെ കടന്നു വരവ്.

English summary
Airtel 4G Speed Is Three Times Faster Than Jio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X